മെല്ലെ മെല്ലെ മുഖപടം - പ്രവീൺ

 

എക്കാലവും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണിത്... ജോണ്‍സണ്‍ മാഷുടെ മാസ്മരിക സംഗീതത്തിനൊപ്പം ദാസേട്ടന്‍റെ ആലാപനവും... എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു... വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്, എന്റെ ശൈലിയില്‍, എന്റെ ശബ്ദത്തില്‍, ഒരു ചെറിയ ശ്രമം.

 

മെല്ലെ മെല്ലെ മുഖപടം

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)

ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു
(മെല്ലെ മെല്ലെ)