അപർണ ജനാർദ്ദനൻ

Aparna Janardanan

പോലീസ് ഓഫീസറായ ജനാർദ്ധനന്റെയും ഹൈസ്ക്കൂൾ ടീച്ചറായ ഇന്ദുവിന്റെയും മകളായി കാസർകോഡ് ജില്ലയിലെ നീലേശ്വരത്ത് ജനിച്ചു. നീലേശ്വരം രാജാസ് ഹൈസ്ക്കൂളിലായിരുന്നു അപർണയുടെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്ത് കലോത്സവങ്ങളിൽ പങ്കെടുക്കുമായിരുന്നു. അഞ്ചാംക്ലാസ് മുതൽ ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ തുടങ്ങിയ അപർണ. കൂടിയാട്ടം, നങ്ങ്യാർകൂത്ത്, തിരുവാതിരക്കളി എന്നിവയിലെല്ലാം പങ്കെടുത്തിരുന്നു.

അപർണ ആദ്യമായി അഭിനയിക്കുന്നത് നാലാംക്ലാസിൽ പഠിക്കുമ്പോളാണ്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഒരു ഡോക്യുമെന്റ്രിയിൽ എ കെ ജിയുടെ മകളായിട്ടായിരുന്നു ആദ്യാഭിനയം. അപർണയുടെ അമ്മാവൻ പി വി കെ പനയാൽ ആയിരുന്നു ഡോക്യുമന്റ്രിക്ക് കഥ ഒരുക്കിയത്. അപർണയുടെ ആദ്യ സിനിമ സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ ആയിരുന്നു. ഓട്ടർഷ എന്ന സിനിമയുടെ ഓഡിഷനുവേണ്ടി കൂട്ടുകാരിയ്ക്ക് തുണപോയതായിരുന്നു അപർണ. എന്നാൽ സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത് അപർണയ്ക്കായിരുന്നു. അപർണ എന്ന പേരുള്ള കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചുകൊണ്ട് അപർണ ജനാർദ്ദനൻ സിനിമയിൽ തുടക്കം കുറിച്ചു. അപർണയുടെ രണ്ടാമത്തെ ചിത്രം മേപ്പടിയാൻ ആയിരുന്നു. അതിൽ കുണ്ടറ ജോണിയുടെ മകളായിട്ടാണ് അപർണ അഭിനയിച്ചത്. മലയാള സിനിമകൾ കൂടാതെ രണ്ട് തെലുങ്ക് ചിത്രങ്ങളിലും അപർണ അഭിനയിച്ചിട്ടുണ്ട്.

അപർണ ജനാർദ്ദനൻ - Instagram