സർവ്വശ്രീ

Sarvasri
Date of Birth: 
തിങ്കൾ, 9 October, 1989
സീന എം. ശങ്കരന്‍കുട്ടി
സീന എം. എസ്സ്‌
ആലപിച്ച ഗാനങ്ങൾ: 4

ഗായിക, നർത്തകി, അഭിനേത്രി. 1989 ഒക്ടോബർ 9- ന് രാഷ്ട്രീയ പ്രവർത്തകരായ  ശങ്കരൻ കുട്ടിയുടെയും ആനന്ദവല്ലിയുടെയും മകളായി പട്ടാമ്പിയിൽ ജനിച്ചു. കൊടുമുണ്ട ഗവണ്മെന്റ് ഹയർ സെക്കന്ററിസ്കൂൾ പരുതൂർ ഹയർ, പള്ളിപ്പുറം ഗവന്മെന്റ് ഹയർ സെക്കൻററി സ്കൂൾ, ടി ആർ കെ എച്ച് എസ് ഹൈസ്കൂൾ വാണിയംകുളം, എന്നിവിടങ്ങളി നിന്നുമായിരുന്നു സീനയുടെ വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ഫംഗ്ഷണൽ ഇംഗ്ലീഷിൽ ബിരുദം നേടിയ സീന തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്നും  ഇലക്ട്രോണിക്സ് ജേർണലിസം കഴിഞ്ഞു.

ചെറുപ്പം മുതലേ സംഗീതവും നൃത്തവും അഭ്യസിച്ചിരുന്ന സീന രണ്ടാം ക്ലാസ് തൊട്ട് കുട്ടികളുടെ തിയ്യേറ്റർ ഗ്രൂപ്പ് അംഗമായിരുന്നു. ബാലസംഘം നേതൃത്വം നൽകുന്ന വേനൽ തുമ്പികൾ എന്ന കുട്ടികളുടെ കലാനാടക സംഘത്തിലൂടെയായിരുന്നു സീന ശങ്കരങ്കുട്ടിയുടെ കലാജീവിതത്തിന്റെ തുടക്കം. കലോത്സവങ്ങളിൽ നൃത്ത മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. കലാമണ്ഡലം ഹൈമവതി, ആർ എൽ വി ഉണ്ണികൃഷ്ണൻ, പ്രമോദ് ദാസ് എന്നിവരായിരുന്നു ഗുരുക്കന്മാർ. സംഗീതത്തിൽ മഞ്ഞളൂർ സുരേന്ദ്രൻ ആയിരുന്നു ആദ്യ ഗുരു. പിന്നീട് ബിന്നി കൃഷ്ണകുമാറിന്റെ കീഴിൽ അഭ്യസിച്ചു. അതിനു ശേഷം തനുശ്രീ സാഹയുടെ ശിക്ഷണത്തിൽ രണ്ടുവർഷം ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. ഇപ്പോൾ പ്രശസ്ത സംഗീതജ്ഞൻ ശരത്താണ് സീനയുടെ ഗുരു.  മൺകോലങ്ങൾ, ഉണരൂ, അരുന്ധതി, ഉദാരമതികളുടെ വരവ്, നന്മയ്ക്കായ്, വസന്തത്തിന്റെ മുറിവുകൾ എന്നീ ടെലിഫിലിമുകളിൽ ബാലതാരമായി. 2008-ൽ വനിതാ കമ്മീഷൻ ചെയ്ത മൈസൂർക്കുള്ള ബസ് എന്ന ഡോക്യൂഫിഷനിൽ പ്രധാന വേഷം ചെയ്തു. പൂമരം എന്ന സിനിമയിലാണ്  സീന (സർവ്വശ്രീ) ആദ്യമായി അഭിനയിയ്ക്കുന്നത്. പൂമരത്തിൽ ഒരു ഗാനം ആലപിക്കുകയും ചെയ്തു.

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ സീന (സർവ്വശ്രീ) പങ്കെടുത്തിട്ടുണ്ട്, കൈരളിയിലെ ഗന്ധർവ്വ സംഗീതം സെമി ഫൈനലിസ്റ്റായിരുന്നു. സ്നേഹ സംഗീതം മത്സര വിജയി.2008- ലെ സ്നേഹഗായിക അവാർഡ് ദക്ഷിണാമൂർത്തി സ്വാമികളിൽ നിന്നും ഏറ്റുവാങ്ങി. ഓട്ടർഷയിലെ നാടോടും കാറ്റേ..ജനത് കേ.., പൂമരത്തിലെ ദേശ് തില്ലാന, വയലറ്റിലെ ഇറ്റു വീഴുന്നു മഴത്തുള്ളികൾ... എന്നീ ചിത്രങ്ങളിലും. ന ബംഗാരു തല്ലി എന്ന തെലുങ്കു ചിത്രത്തിലെ ഈ രാഗാല പൂമാല വോ എന്നിവയാണ് ശ്രദ്ധേയമായ ഗാനങ്ങൾ. 

സർവ്വശ്രീ.എം / സീന എം മൂക്കണത്ത് കൊടുമുണ്ട, പി ഒ പട്ടാമ്പി, പാലക്കാട്. പിൻ 679303.

Email- msarvasri2gmail.com

Youtube - https://m.youtube.com/c/SARVASRIM