വി ബി സി മേനോൻ

V B C Menon
Date of Death: 
Wednesday, 24 April, 2019
വാഹിനി, റോമൻ ഓഡിയോ

ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സൗണ്ട് എഞ്ചിനീയർ വിബിസി മേനോൻ കോഴിക്കോട് പടിഞ്ഞാറെ കോവിലകം കുടുംബാംഗമാണ്. മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങൾക്ക് ശബ്ദസന്നിവേശം നിർവ്വഹിച്ചിട്ടുണ്ട്. 1952-ൽ വിജയവാഹിനി സ്റ്റുഡിയോയിൽ സൗണ്ട് എഞ്ചിനീയർ അപ്രന്റിസ് ആയാണ് തുടക്കം. മുടിയനായ പുത്രനായിരുന്നു സ്വതന്ത്രമായി ശബ്ദമിശ്രണം ചെയ്ത ആദ്യ ചിത്രം. ഡബ്ബിംഗ്, ഗാനറെക്കോർഡിംഗ്,പശ്ചാത്തലസംഗീതം തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തരംഗിണി സ്റ്റുഡിയോ തുടങ്ങിയ കാലത്ത് മേനോനായിരുന്നു വോയ്സ് മിക്സിംഗ് നടത്തിയിരുന്നത്. മൂന്നു പതിറ്റാണ്ടിലധികം വിജയവാഹിനിയിൽ പ്രവർത്തിച്ചു. 2019 ഏപ്രിൽ ഇരുപത്തിനാലാം തീയതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. 91 വയസ്സായിരുന്നു (കടപ്പാട്: മാതൃഭൂമി പത്രം)