അമീർ നിയാസ്

Ameer Niyas

അമീർ നിയാസ് പുതുമുഖങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. സ്ക്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ അമീർ കലാപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസത്തിനുശേഷം സിനിമ പ്രൊഫഷനായി തിരഞ്ഞെടുത്ത അമീർ നിയാസ് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചു. മൈ ലൈഫ്‌ പാർട്ണർ, മാസ്റ്റർപീസ്, റൺ ബേബി റൺ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. Kaanagam എന്ന സിനിമയടക്കം ചില തമിഴ് സിനിമകളിലും അമീർ നിയാസ് അഭിനയിച്ചിട്ടുണ്ട്.