ആനന്ദ് അരവിന്ദാക്ഷൻ

Anand Aravindakshan,Singer,Musician
ആലപിച്ച ഗാനങ്ങൾ: 3

ഗോപിസുന്ദറിനു വേണ്ടി അൻവറെന്ന മലയാള ചലച്ചിത്രത്തിന്റെ  തമിഴ് റീമേക്കിലെ “അന്തിവെയിൽ വീശും” (മലയാളത്തിൽ നരേഷ് അയ്യർ പാടിയ “കണ്ണിനിമ”) എന്ന ഗാനത്തോടെയാണ് ആനന്ദ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കമിടുന്നത്. ആനന്ദിന്റെ ഒരു സ്റ്റേജ് ഷോ വീഡിയോ കണ്ട് സുഹ്രുത്തുക്കൾ മുഖേന ആനന്ദിനെ പാടാൻ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ശരത്ത് സംഗീത സംവിധാനം നടത്തിയ “180” എന്ന തെലുങ്ക് ചിത്രത്തിലും പാടി. അൻ­വറിലെ തമിഴ് ഗാനം പാടിയ ശേഷം, ആ സമയത്ത് നടന്ന ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ശരത്ത് ആനന്ദിന് തന്റെ ചിത്രത്തിൽ പാടാൻ അവസരമൊരുക്കുന്നത്. ശരത്തിന്റെ തന്നെ “തൽസമയം എന്ന പെൺകുട്ടി” എന്ന ചിത്രത്തിനു വേണ്ടി “പൂവാനമേ” എന്ന ഗാനമാലപിച്ചു കൊണ്ട് മാതൃഭാഷയായ മലയാളത്തിലും ആനന്ദ് തുടക്കമിട്ടു. മുരളിയും മോഹൻലാലും അഭിനയിച്ച രണ്ട്  മലയാള ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച പരിചയവുമുണ്ട് ഈ ഗായകന്.

ജനിച്ചതും വളർന്നതും ചെന്നെയിലാണെങ്കിലും തിരുവനന്തപുരത്തുകാരനാണ് ആനന്ദ്. ചെന്നൈ സിംബയോസിസ് സ്കൂളിൽ നിന്ന് അടിസ്ഥാന വിദ്യാഭ്യാസവും വിവേകാനന്ദ കോളേജിൽ നിന്നും   ബികോമും പൂർത്തിയാക്കിയ  ശേഷം സൗണ്ട് എഞ്ചിനീയറിംഗ് പഠിച്ചു.കുടുംബവുമൊത്ത് ചെന്നൈയിൽ സ്ഥിരതാമസം.