എ വി ഗോകുൽദാസ്

A V Gokuldas
Gokul das-m3db
ഗോകുൽദാസ്
ഗോകുൽ ദാസ്

തൃശൂർ സ്വദേശി. കെ എ വേലായുധൻ, ഭവാനി കെ എന്നിവരുടെ മകനായി 1972 മെയ് 31ന് ജനിച്ചു. തൃശൂരിലെ സർവ്വോദയം ഹൈസ്കൂൾ - ആരിയം പാടം, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിൽ സ്കൂൾ കോളേജ് പഠനം. തുടർന്ന് തൃശൂരിലെ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഫൈർ ആർട്സിൽ ബിരുദം പൂർത്തിയാക്കി. കലാസംവിധായകനായ പ്രേംജി വഴിയാണ് സിനിമയിലേക്കെത്തുന്നത്. പവിത്രൻ സംവിധാനം ചെയ്ത കുട്ടപ്പൻ സാക്ഷി എന്ന സിനിമയിലൂടെ ആയിരുന്നു അത്.  പ്രശസ്ത കലാസംവിധായകനായ  സാബു സിറിളാണ് ഗോകുൽദാസിന്റെ ഗുരു. 2000ലെ സായാഹ്നം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാവുന്നത്. തന്റെ ആദ്യ ചിത്രത്തിനു തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച കലാസംവിധായകനെന്ന അവാർഡ് ഗോകുൽദാസ് കരസ്ഥമാക്കി. തുടർന്ന് 2006ൽ തന്ത്രക്കും 2016ൽ കമ്മട്ടിപ്പാടത്തിനും  മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭ്യമായി.

സുരഭിയാണ് ഗോകുൽദാസിന്റെ ഭാര്യ. നിരഞ്ജൻ, അബനീന്ദ്രൻ എന്നീ ആണ്മക്കളും ഭാര്യയുമൊത്ത് കൊച്ചിയിൽ താമസിക്കുന്നു.

ഗോകുൽദാസിന്റെ ഫേസ്ബുക്ക് വിലാസം  A V Gokuldas Gokul  | ഇമെയിൽ വിലാസം ഇവിടെയുണ്ട്