Vasanthy

എന്റെ പ്രിയഗാനങ്ങൾ

  • സുഖമെവിടെ ദുഃഖമെവിടെ

    സുഖമെവിടെ... ദുഃഖമെവിടെ...
    സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
    ആശയെവിടെ.. നിരാശയെവിടെ...
    സുഖമെവിടെ.. ദുഃഖമെവിടെ...
    സുഖമെവിടെ.. ദുഃഖമെവിടെ...

    പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും
    പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും..
    സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും..
    മനസ്സിനെപ്പോലും ചതിയ്ക്കാൻ പഠിക്കും..
    വെളിച്ചമെവിടെ.. ഇരുളെവിടെ....
    മൂടൽമഞ്ഞിൻ യവനിക വീണാൽ
    പ്രഭാതമെവിടെ... പ്രകാശമെവിടെ ....

    വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിയ്ക്കും..
    തണലത്തു നിൽക്കുമ്പോൾ താനേ മറക്കും...
    നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും...
    ആദിയിലേക്കു നീ അറിയാതൊഴുകും...

    സുഖമെവിടെ... ദുഃഖമെവിടെ...
    സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
    ആശയെവിടെ.. നിരാശയെവിടെ...
    സുഖമെവിടെ.. ദുഃഖമെവിടെ...
    സുഖമെവിടെ.. ദുഃഖമെവിടെ...

  • ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ

    ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ
    പണ്ടു തൊട്ടെയെനിക്കിഷ്ട്ടം
    കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ
    നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ

    വർഷമയൂരങ്ങൾ പീലിനീർത്താടുന്ന  വർണ്ണം
    ഹർഷം തുളുമ്പും മനസ്സിലെ സ്വപ്നത്തിൻ വർണ്ണം
    വർഷമയൂരങ്ങൾ പീലിനീർത്താടുന്ന  വർണ്ണം
    ഹർഷം തുളുമ്പും മനസ്സിലെ സ്വപ്നത്തിൻ വർണ്ണം
    ആഴിതൻ വർണ്ണം  ആകാശവർണ്ണം
    ആത്മാവ് പൂക്കും കടമ്പിന്റെ വർണ്ണം
    ആഴിതൻ വർണ്ണം  ആകാശവർണ്ണം
    ആത്മാവ് പൂക്കും കടമ്പിന്റെ വർണ്ണം
    ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ
    പണ്ടു തൊട്ടെയെനിക്കിഷ്ട്ടം
    കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ
    നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ

    ദൂരതമാലവനങ്ങൾ തൻ സാന്ദ്രമാം വർണ്ണം
    ചാരുഗോരോചനക്കുറി തൊട്ട പുണ്യത്തിൽ വർണ്ണം
    ദൂരതമാലവനങ്ങൾ തൻ സാന്ദ്രമാം വർണ്ണം
    ചാരുഗോരോചനക്കുറി തൊട്ട പുണ്യത്തിൽ വർണ്ണം
    കാളിന്ദി വർണ്ണം കായാമ്പു വർണ്ണം
    ഗോപികാപുണ്യം പുണരുന്ന വർണ്ണം
    കാളിന്ദി വർണ്ണം കായാമ്പു വർണ്ണം
    ഗോപികാപുണ്യം പുണരുന്ന വർണ്ണം

    ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ
    പണ്ടു തൊട്ടെയെനിക്കിഷ്ട്ടം
    കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ
    നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ
    ഇന്ദ്രനീലത്തിനൊടെന്തു കൊണ്ടോ
    പണ്ടു തൊട്ടെയെനിക്കിഷ്ട്ടം
    കണ്ണന്റെ മുകിൽ വർണ്ണമാകയാലൊ
    നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ

  • അരമനയവനിക ഉയരുമ്പോൾ

    അരമനയവനിക   ഉയരുമ്പോൾ
    അരുമ നിൻ മിഴികൾ തേടുവതാരേ
    രാജസദസ്സിലീ ഗായകനെന്നും
    പാടും നിനക്കു വേണ്ടി
    രാജസദസ്സിലീ ഗായകനെന്നും
    പാടും നിനക്കു വേണ്ടി

    നൂപുരധ്വനികൾ മുഴങ്ങുമ്പോൾ
    പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ
    ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ..
    നൂപുരധ്വനികൾ മുഴങ്ങുമ്പോൾ
    പാദസ്വരങ്ങൾ കിലുങ്ങുമ്പോൾ
    മുദുലവികാരങ്ങൾ നിൻ
    കണ്ണുകളിൽ പ്രതിഫലിക്കുമ്പോൾ
    ഓഹൊ ഓഹോ ഓഹോ
    നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ
    എന്തൊരഭിനിവേശം
    നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ
    എന്തൊരഭിനിവേശം

    താളാത്മകമാം ചലനങ്ങളിൽ
    നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ
    ഉം ഹും ഹും ഉം ഹും ഹും ആ ഹാ ഹാ..
    താളാത്മകമാം ചലനങ്ങളിൽ
    നിന്നെ മറന്നു നീ ചുവടുവെക്കുമ്പോൾ
    ഹൃദയവികാരങ്ങൾ കരമലരുകളാൽ
    നീ പകർത്തുമ്പോൾ  
    ഓഹോ ഓഹോ ഓഹോ
    നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം
    നിൻ കുളിർമാറിൽ ഒന്നു മയങ്ങാൻ എന്തൊരഭിനിവേശം

    അരമനയവനിക   ഉയരുമ്പോൾ
    അരുമ നിൻ മിഴികൾ തേടുവതാരേ
    രാജസദസ്സിലീ ഗായകനെന്നും
    പാടും നിനക്കു വേണ്ടി
    പാടും നിനക്കു വേണ്ടി

  • ഗുരുവായൂരമ്പലനട തുറന്നൂ

    ഗുരുവായൂരമ്പലനട തുറന്നൂ
    തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
    ഗുരുവായൂരമ്പലനട തുറന്നൂ
    തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
    തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്റെ
    തിരുമുഖം കണ്ടെൻ മനം കുളിർത്തൂ
    ഗുരുവായൂരമ്പലനട തുറന്നൂ
    തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ

    ഹരിനാമകീർത്തന സ്മൃതിമലരുകളാൽ
    വനമാലകോർത്തു നിൽക്കുമ്പോൾ
    ഹരിനാമകീർത്തന സ്മൃതിമലരുകളാൽ
    വനമാലകോർത്തു നിൽക്കുമ്പോൾ
    ഗോപവധുമണിയെന്നു തോന്നി ഞാൻ
    ഗോപവാടത്തിലാണെന്നു തോന്നി
    ഗോപവധുമണിയെന്നു തോന്നി ഞാൻ
    ഗോപവാടത്തിലാണെന്നു തോന്നി
    ഗുരുവായൂരമ്പലനട തുറന്നൂ
    തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
    തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്റെ
    തിരുമുഖം കണ്ടെൻ മനം കുളിർത്തൂ
    ഗുരുവായൂരമ്പലനട തുറന്നൂ
    തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ

    കരിമുകിൽ വർണ്ണന്റെ മായാഗോകുല
    ലീലകളോർത്തു നിൽക്കുമ്പോൾ
    കരിമുകിൽ വർണ്ണന്റെ മായാഗോകുല
    ലീലകളോർത്തു നിൽക്കുമ്പോൾ
    കണ്ണന്റെ രാധികയെന്നു തോന്നി ഞാൻ
    വൃന്ദാവനത്തിലാണെന്നു തോന്നി
    കണ്ണന്റെ രാധികയെന്നു തോന്നി ഞാൻ
    വൃന്ദാവനത്തിലാണെന്നു തോന്നി
    ഗുരുവായൂരമ്പലനട തുറന്നൂ
    തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ
    തിരുവാകച്ചാർത്തണിഞ്ഞമരും ദേവന്റെ
    തിരുമുഖം കണ്ടെൻ മനം കുളിർത്തൂ
    ഗുരുവായൂരമ്പലനട തുറന്നൂ
    തിരുമുമ്പിലഞ്ജലികൂപ്പി നിന്നൂ

  • യമുനേ യമുനേ സ്വരരാഗഗായികേ

    യമുനേ യമുനേ സ്വരരാഗഗായികേ
    യദുനാഥൻ പൊന്നോമനേ
    യദുനാഥൻ പൊന്നോമനേ
    യമുനേ യമുനേ സ്വരരാഗഗായികേ
    യദുനാഥൻ പൊന്നോമനേ
    യമുനേ യമുനേ സ്വരരാഗഗായികേ
    യദുനാഥൻ പൊന്നോമനേ
    യമുനേ യമുനേ സ്വരരാഗഗായികേ
    സ്വരരാഗഗായികേ

    മാദകകാനന ദേവതകൾ നീ
    കലയുടെ തന്ത്രികൾ മീട്ടുന്നൂ
    മാദകകാനന ദേവതകൾ നീ
    കലയുടെ തന്ത്രികൾ മീട്ടുന്നൂ
    നിൻ തിരുനടയിൽ കൈത്തിരിയേന്തി
    നിൻ തിരുനടയിൽ കൈത്തിരിയേന്തി
    ശ്രിമയമലയജം പാടുന്നൂ പാടുന്നൂ
    പ്രകൃതിതൻ മധുമഞ്ജരി ആടുന്നൂ
    നിൻ പ്രിയ തരംഗിണി
    ആ.. ആ.. ആ..ആ.. ആ.. ആ..
    യമുനേ യമുനേ സ്വരരാഗഗായികേ
    സ്വരരാഗഗായികേ

    ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം
    ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം
    എന്നും കേൾക്കാൻ പാടിത്തരുമോ
    എന്നും കേൾക്കാൻ പാടിത്തരുമോ
    സംസ്കാരത്തിൻ വീഥികൾ
    കാനന സാന്ദ്രമാം വികാരവീചികളാൽ
    വിരചിച്ചു നീ വൃന്ദാവനം
    ആ.. ആ.. ആ..ആ.. ആ.. ആ..
    യമുനേ യമുനേ സ്വരരാഗഗായികേ
    സ്വരരാഗഗായികേ
    യദുനാഥൻ പൊന്നോമനേ
    യമുനേ യമുനേ സ്വരരാഗഗായികേ
    സ്വരരാഗഗായികേ

  • അനുരാഗലേഖനം മനതാരിലെഴുതിയ

    അനുരാഗലേഖനം മനതാരിലെഴുതിയ
    പ്രിയതമനെവിടെ തോഴീ
    പ്രണയാംഗുലീയം വിരലിലണിയിച്ച
    ക്ഷിതിപാലനെവിടെ തോഴീ
    അനുരാഗലേഖനം മനതാരിലെഴുതിയ
    പ്രിയതമനെവിടെ തോഴീ
    പ്രണയാംഗുലീയം വിരലിലണിയിച്ച
    ക്ഷിതിപാലനെവിടെ തോഴീ

    എന്നാര്യപുത്രന്റെ നാമാക്ഷരങ്ങൾ ഞാൻ
    എന്നുള്ളിലെന്നെ കുറിച്ചു
    എന്നാര്യപുത്രന്റെ നാമാക്ഷരങ്ങൾ ഞാൻ
    എന്നുള്ളിലെന്നെ കുറിച്ചു
    എൻ രാഗദേവന്റെ ദർശനമാത്രകൾ
    എന്മിഴിയെന്നെ തുടിച്ചൂ
    എൻ രാഗദേവന്റെ ദർശനമാത്രകൾ
    എന്മിഴിയെന്നെ തുടിച്ചൂ
    അനുരാഗലേഖനം മനതാരിലെഴുതിയ
    പ്രിയതമനെവിടെ തോഴീ
    പ്രണയാംഗുലീയം വിരലിലണിയിച്ച
    ക്ഷിതിപാലനെവിടെ തോഴീ

    വരുമെന്നു ചൊല്ലിയെൻ കരളിൽ ശകുന്തങ്ങൾ
    ചിറകടിച്ചിന്നും ഇരിപ്പൂ
    വരുമെന്നു ചൊല്ലിയെൻ കരളിൽ ശകുന്തങ്ങൾ
    ചിറകടിച്ചിന്നും ഇരിപ്പൂ
    വനജ്യോത്സന നീർത്തിയ പൂമെത്തയിപ്പൊഴും
    വാടാതെ തന്നെ കിടപ്പൂ
    വനജ്യോത്സന നീർത്തിയ പൂമെത്തയിപ്പൊഴും
    വാടാതെ തന്നെ കിടപ്പൂ
    അനുരാഗലേഖനം മനതാരിലെഴുതിയ
    പ്രിയതമനെവിടെ തോഴീ
    പ്രണയാംഗുലീയം വിരലിലണിയിച്ച
    ക്ഷിതിപാലനെവിടെ തോഴീ

  • എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോടുമാത്രമായി

    എന്തോ മൊഴിയുവാനുണ്ടാകുമീ
    മഴയ്ക്കെന്നോടുമാത്രമായി
    ഏറെ സ്വകാര്യമായി

    സന്ധ്യതൊട്ടേവന്നു നിൽക്കുകയാണവൾ
    എന്റെ ജനാലതന്നരികിൽ ഇളം
    കുങ്കുമക്കാറ്റിന്റെ ചിറകിൽ
    എന്തോ മൊഴിയുവാനുണ്ടാകുമീ
    മഴയ്ക്കെന്നോടുമാത്രമായി
    ഏറെ സ്വകാര്യമായി

    പണ്ടുതൊട്ടേ എന്നോടിഷ്ടമാണെന്നാവാം
    പാട്ടിൽ പ്രിയമെന്നുമാവാം
    എന്നോ പഠിച്ചു മറന്ന രാഗങ്ങളെ
    പിന്നെയുമോർമ്മിക്കയാവാം ആർദ്ര
    മൗനവും വാചാലമാവാം

    മുകിൽമുല്ല പൂക്കുന്ന മാനത്തെക്കുടിലിന്റെ
    തളിർവാതിൽ ചാരി വരുമ്പോൾ
    മറ്റാരും കണ്ടില്ലെന്നാവാം എനിക്കവൾ
    ഇഷ്ടം തരാൻ വന്നതാവാം പ്രിയ
    പ്പെട്ടവളെൻ ജീവനാകാം
    എന്തോ മൊഴിയുവാനുണ്ടാകുമീ
    മഴയ്ക്കെന്നോടുമാത്രമായി
    ഏറെ സ്വകാര്യമായി

    ഞാൻ തന്നെ മോഹിച്ചു വാഴുന്നോരീ മണ്ണിൽ
    താനേ ലയിക്കുവാനാകാം
    എൻ മാറിൽ കൈചേർത്തു ചേർന്നുറങ്ങാനാവാം
    എന്റേതായ് തീരുവാനാകാം സ്വയം
    എല്ലാം മറക്കുവാനാകാം

    നിത്യമാം ശാന്തിയിൽ നാമുറങ്ങുന്നേരം
    എത്രയോ രാവുകൾ മായാം
    ഉറ്റവർ വന്നു വിളിച്ചാലുണരും നാം
    മറ്റൊരു ജന്മത്തിലാവാം അന്നും
    ഉറ്റവൾ നീതന്നെയാവാം അന്നും
    മുറ്റത്തു പൂമഴയാവാം അന്നും
    മുറ്റത്തു പൂമഴയാവാം

  • ചന്ദനത്തിൽ കടഞ്ഞെടുത്ത

    ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
    മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം
    പ്രിയയോ കാമശിലയോ -
    നീയൊരു പ്രണയഗീതകമോ
    (ചന്ദനത്തിൽ )

    ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്
    ഇതളിട്ടുണരും താളലയങ്ങൾ
    ഈറൻ പൂന്തുകിലായ്
    രതിയോ രാഗനദിയോ
    നീ സുഖരംഗസോപാനമോ
    (ചന്ദനത്തിൽ )

    ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
    കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
    മധുവോ - പ്രേമനിധിയോ
    നീ സുഖ സ്വർ‌ഗ്ഗവാസന്തമോ
    (ചന്ദനത്തിൽ )

  • ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ

    ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
    ചുംബനധാരയുമായ് നീ വന്നൂ
    മാരനീ താമര മാലയേകാൻ
    ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ

    മാനസവീണയിൽ.....
    മാനസവീണയിൽ  ഗാനവുമായി
    ചുണ്ടുകളിൽ മൃദുസ്മേരവുമായി
    ചുണ്ടുകളിൽ മൃദുസ്മേരവുമായി
    കരളിനുൾക്കുളിർ പൂവുകളെല്ലാം
    മാരനു നേദിക്കാനെന്തിനു വന്നൂ
    ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
    ചുംബനധാരയുമായ് നീ വന്നൂ
    മാരനീ താമര മാലയേകാൻ
    ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ

    രാഗമുണർന്നു നിൻ പാദസ്വരത്തിൻ
    മുത്തുകളെണ്ണി ഞാൻ
    മുത്തുകളെണ്ണി ഞാൻ മുത്തമൊന്നേകി ഞാൻ
    മുത്തുകളെണ്ണി ഞാൻ മുത്തമൊന്നേകി ഞാൻ
    കരളിലെ മോഹങ്ങൾ കവിളിൽ വിടർന്നപ്പോൾ
    കരഞ്ഞു നീയെന്തിനു ഓമലാളെ..

    ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ
    ചുംബനധാരയുമായ് നീ വന്നൂ
    മാരനീ താമര മാലയേകാൻ
    ഇന്നലെ രാവിൽ ഞാനുറങ്ങുമ്പോൾ

  • ബന്ധുവാര് ശത്രുവാര്

    ബന്ധുവാര് ശത്രുവാര്
    ബന്ധനത്തിന് നോവറിയും കിളിമകളേ പറയൂ (ബന്ധുവാര്…)
    അരങ്ങത്ത് ബന്ധുക്കള് അവര് അണിയറയില് ശത്രുക്കള് (2) (ബന്ധുവാര്…)

    മനസ്സിന്റെ കണ്ണാടി മുഖമെന്ന് പഴമൊഴി
    മനസ്സിനെ മറയ്ക്കുന്നു മുഖമെന്ന് പുതുമൊഴി (മനസ്സിന്റെ..)
    പുറമേ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നൂ..(2)
    അകലേ കുടിപ്പകയുടെ തീ ജ്വാലകള് എരിയുന്നൂ
    ഇവിടെ അച്ഛനാര് മകനാര് കിളിമകളേ
    എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്…(2) (ബന്ധുവാര്…)

    അകലേ കാണുമ്പോള് സുന്ദരമാം മന്ദിരം
    അകപ്പെട്ട ഹൃദയങ്ങള്ക്കതുതാന് കാരാഗ്രഹം ..(അകലേ..)
    നിലകള് എണ്ണിതില് കഥയെന്ത് പൊരുളെന്ത് --(2)
    ഹൃദയലയം കാണും കുടിലേ മണിമാളിക…
    ഇവിടെ സ്നേഹമെന്നാല് സ്വര്ണ്ണമാണ് കിളിമകളേ…
    പ്രണയ്വും പരിണയവും വ്യാപാരം കിളിമകളേ…
    എല്ലാം പണം നടത്തും ഇന്ദ്രജാലപ്രകടനങ്ങള്…(2) (ബന്ധുവാര്…)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മലര്‍ക്കൊടി പോലെ - (M) Sun, 14/02/2021 - 09:31
മലര്‍ക്കൊടി പോലെ - (M) Sat, 13/02/2021 - 23:04
മലര്‍ക്കൊടി പോലെ - (M) Sat, 13/02/2021 - 23:02
മലര്‍ക്കൊടി പോലെ - (M) Sat, 13/02/2021 - 23:01 വരികൾ തിരുത്തി.. വിഡിയോ ചേർത്തൂ..
പൊന്നുഷസ്സിന്നുപവനങ്ങൾ പൂവിടും Sat, 13/02/2021 - 22:45 ലിറിക്സിന്റെ ലാസ്റ്റ് വരി ചേർത്തൂ. വീഡിയോ ചേർത്തൂ..
കൂത്തമ്പലത്തിൽ വെച്ചോ Sat, 13/02/2021 - 22:30
കൂത്തമ്പലത്തിൽ വെച്ചോ Sat, 13/02/2021 - 22:26
കൂത്തമ്പലത്തിൽ വെച്ചോ Sat, 13/02/2021 - 22:22
സോനാ സോനാ നീ ഒന്നാം നമ്പർ വ്യാഴം, 04/02/2021 - 20:31
അരികത്തൊരു നീലസൂര്യൻ വ്യാഴം, 01/09/2016 - 13:57
അരികത്തൊരു നീലസൂര്യൻ വ്യാഴം, 01/09/2016 - 13:50
കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ വ്യാഴം, 01/09/2016 - 13:47
കുക്കു കുക്കു കുയിലേ എന്റെ കൈ നോക്കുമോ വ്യാഴം, 01/09/2016 - 13:42
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു വ്യാഴം, 01/09/2016 - 13:39
നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു വ്യാഴം, 01/09/2016 - 13:36
നീ വരൂ പൊന്‍ താരകേ വ്യാഴം, 01/09/2016 - 13:32
Everythings changing going by വ്യാഴം, 01/09/2016 - 13:27
തൂശി മുന മുന വെച്ചു മൂന്നു കുഴി കുഴി കുഴിച്ചു വ്യാഴം, 01/09/2016 - 12:36
ഏകാന്തമാം ഈ ഭൂമിയില്‍ Sun, 28/08/2016 - 16:15
സ്വര്‍ണ്ണമേടുകളില്‍ രാഗചാരുതയില്‍ Sun, 28/08/2016 - 16:12
പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ Sun, 28/08/2016 - 16:08
നീര്‍മിഴിയോടെ അലയുകയായോ Sun, 28/08/2016 - 16:04
കിനാവിലിന്നൊരു നിലാവൊരുക്കണതാരാണു് Sun, 28/08/2016 - 16:00
തെങ്കാശിക്കാരെ പൊങ്കലാടിവാ Sun, 28/08/2016 - 15:54
കുന്നത്തൊരു കാവുണ്ട് Sun, 28/08/2016 - 15:37
കൊക്കരക്കോഴി കൂവണു് അക്കരെ നേരം പുലരണ് Sun, 28/08/2016 - 15:26
പൂനിലാപുഞ്ചിരി തൂകും തേനിളം കെസ്സും പാടും Sun, 28/08/2016 - 15:22
ഡ്രീംസ് ഡ്രീംസ് ഡ്രീംസ് ഡ്രീംസ് Sun, 28/08/2016 - 11:26
ഡ്രീംസ് ഡ്രീംസ് ഡ്രീംസ് ഡ്രീംസ് Sun, 28/08/2016 - 11:20
ഡ്രീംസ് ഡ്രീംസ് ഡ്രീംസ് ഡ്രീംസ് Sun, 28/08/2016 - 11:16
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ബുധൻ, 24/08/2016 - 21:32
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ബുധൻ, 24/08/2016 - 21:29
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ബുധൻ, 24/08/2016 - 21:28
ഡ്രീംസ് ഡ്രീംസ് ഡ്രീംസ് ഡ്രീംസ് ബുധൻ, 24/08/2016 - 21:23
കണ്ണില്‍ നിലാവു് നീന്തും ബുധൻ, 24/08/2016 - 21:08
ഇല്ലിക്കൊമ്പില്‍ ഞാന്നൂഞ്ഞാലാടും തത്തമ്മേ ബുധൻ, 24/08/2016 - 21:01
പനിമതി ബിംബമിറങ്ങിയ പുഴയിൽ ബുധൻ, 24/08/2016 - 20:57
കണ്ണാടി മാളികക്കെട്ടിലെ മുറ്റത്തു ബുധൻ, 24/08/2016 - 20:49
ദൂരെ കിഴക്കേ മാനം ചെമ്മേ ചുവക്കും നേരം ബുധൻ, 24/08/2016 - 20:27
എരിവേനൽ പോവുകയായി ബുധൻ, 24/08/2016 - 18:32
ലേ ലേ തൂ സരാ ബുധൻ, 24/08/2016 - 18:27
കണ്ടാട്ടെ ഹിമഗിരി നിരകളിൽ ചൊവ്വ, 23/08/2016 - 14:56
കണ്ടാട്ടെ ഹിമഗിരി നിരകളിൽ ചൊവ്വ, 23/08/2016 - 14:54
കണ്ടാട്ടെ ഹിമഗിരി നിരകളിൽ ചൊവ്വ, 23/08/2016 - 14:52
കണ്ടാട്ടെ ഹിമഗിരി നിരകളിൽ ചൊവ്വ, 23/08/2016 - 14:51
കാത്തുവച്ചൊരു കാലത്തിളക്കം ചൊവ്വ, 23/08/2016 - 14:48
കണ്ടാട്ടെ ഹിമഗിരി നിരകളിൽ ചൊവ്വ, 23/08/2016 - 14:22
അധരം മധുരം മൃദുലസുരഭിലം മുത്തം താ.. ചൊവ്വ, 23/08/2016 - 13:56
രാക്കാവിലേതോ കുളിർകാറ്റു പോലെ ചൊവ്വ, 23/08/2016 - 13:38
തകിലടി താളവുമായ് ഇടനെഞ്ചോരം ചൊവ്വ, 23/08/2016 - 12:59

Pages