sreejayadipu

sreejayadipu's picture

Sreejaya Dipu

എന്റെ പ്രിയഗാനങ്ങൾ

  • ഇസ്രായേലിൻ നാഥനായി

    ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം
    സത്യജീവമാര്‍ഗ്ഗമാണു ദൈവം
    മര്‍ത്യനായി ഭൂമിയിൽ പിറന്നു സ്നേഹ ദൈവം
    നിത്യജീവനേകിടുന്നു ദൈവം
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

    ചെങ്കടലിൽ നീ അന്നു പാത തെളിച്ചൂ മരുവിൽ മര്‍ത്യര്‍ക്കു മന്ന പൊഴിച്ചു (2)
    എരീവെയിലിൽ മേഘത്തണലായി ഇരുളിൽ സ്നേഹനാളമായ്
    സീനായ് മാമല മുകളിൽ നീ നീതിപ്രമാണങ്ങൾ പകര്‍ന്നേകി
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

    മനുജനായ് ഭൂമിയിലവതരിച്ചൂ മഹിയിൽ ജീവൻ ബലി കഴിച്ചൂ
    തിരു നിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിൻ ജീവനായ്
    വഴിയും സത്യവുമായവനേ നിൻ തിരുനാമം വാഴ്ത്തുന്നു..(2)
    ആബാ പിതാവേ ദൈവമേ..അവിടുത്തെ രാജ്യം വരേണമേ
    അങ്ങേ തിരുഹിതം ഭൂ‍മിയിൽ എന്നെന്നും നിറവേറീടേണമേ (2)
    (ഇസ്രയേലിൻ നാഥനായി )

  • ഇത്രമേൽ എന്നെ നീ

    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    ഏന്തിനു നീയെന്നെ വിട്ടകന്നു
    ഏവിടെയോ പോയ്‌ മറഞ്ഞു
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    ഏന്തിനു നീയെന്നെ വിട്ടയച്ചു
    അകലാന്‍ അനുവദിച്ചു
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
    സ്നേഹിച്ചിരുന്നെങ്കില്‍

    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
    മൗനമായ്‌ മാറി അകന്നു നിന്നു
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    എല്ലാമറിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല
    ഒരിക്കലും അരുതെന്നു പറഞ്ഞില്ല
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    സ്നേഹിച്ചിരുന്നെങ്കില്‍

    അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
    അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ
    നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ
    ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ
    ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ
    ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
    എന്തേ അരികില്‍ നീ വന്നില്ല
    മടിയില്‍ തല ചായ്ച്ചുറങ്ങീല
    എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല
    എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
    നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
    ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
    സ്നേഹിച്ചിരുന്നെങ്കില്‍

    സ്വന്തം സ്വപ്നമായി മാറും വിധിയുടെ
    കളിയരങ്ങല്ലെ ജീവിതം
    അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
    അറിയാതെ ഞനിന്നോര്‍ത്തുപോയി
    നിനക്കായ്‌ തോഴാ പുനര്‍ ജനിക്കാം
    ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
    (ഇത്രമേല്‍)

  • കൺ‌മണി പെൺ‌മണിയേ

    കണ്‍‌മണി പെണ്‍‌മണിയേ
    കാര്‍ത്തിക പൊന്‍‌കണിയേ (2)
    താരോ തളിരോ ആരാരോ
    കന്നിക്കനിയേ കണ്ണിന്‍ കുളിരേ
    മുത്തേ നിന്നെ താരാട്ടാം
    മലരേ മധുരത്തേനൂട്ടാം

    (കണ്‍‌മണി പെണ്‍‌മണിയേ....)

    പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
    പൊന്നിന്‍ കുടമേ കരയരുതേ
    രാരീരം രാരോ രാരീരം രാരോ
    പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
    പൊന്നിന്‍ കുടമേ കരയരുതേ
    പുലരിക്കതിരേ പുളകക്കുരുന്നേ
    അഴകേ നീയെന്നാലോലം
    അഴകേ നീയെന്നാലോലം

    (കണ്‍‌മണി പെണ്‍‌മണിയേ....)

    അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
    അച്ഛന്റെ ചുന്ദരീമണിയല്ലേ
    അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
    അച്ഛന്റെ ചുന്ദരീമണിയല്ലേ
    കണ്ണേ പൊന്നേ കണിവെള്ളരിയേ
    കരളേ നീയെന്‍ കൈനീട്ടം
    കരളേ നീയെന്‍ കൈനീട്ടം
    കണ്‍‌മണി പെണ്‍‌മണിയേ
    കാര്‍ത്തിക പൊന്‍‌കണിയേ
    താരോ തളിരോ ആരാരോ
    കന്നിക്കനിയേ കണ്ണിന്‍ കുളിരേ
    മുത്തേ നിന്നെ താരാട്ടാം
    മലരേ മധുര തേനൂട്ടാം
    രാരീരം രാരോ രാരീരം രാരോ
    രാരീരം രാരോ രാരീരം രാരോ

     

     

  • ശ്രീദേവിയായ് ഒരുങ്ങി

     

    ശ്രീദേവിയായ് ഒരുങ്ങി നീ വരൂ
    ശ്രീശൈലനന്ദിനിയായി
    ചൊടികളില്‍ ശ്രാവണപ്പൂവുകള്‍ ചൂടി
    ശ്രീലകവാതില്‍ തുറന്നു വരൂ
    ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്

    പള്ളിയറ മേഞ്ഞു തരാം പത്മരാഗമാല തരാം
    ചെഞ്ചൊടിപ്പൂക്കളില്‍ ഉമ്മ തരാം
    പച്ചിലക്കൂടു കൂട്ടി കൂട്ടിലൂഞ്ഞാലു കെട്ടാന്‍
    വാ കുരുവീ വരു കുരുവീ
    ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്
    (ശ്രീദേവിയായ് ....)

    പൊന്നേലസ്സണിഞ്ഞ് പവിഴക്കൊലുസ്സണിഞ്ഞ്
    ആലിലയരഞ്ഞാണനൂലണിഞ്ഞ് (2)
    കുടമുല്ലപ്പന്തലിലെത്തി പന്തലിലന്തിയുറങ്ങാന്‍
    വാ കുരുവീ വരു കുരുവീ
    ശ്രീദേവിയായ് എന്റെ ശ്രീദേവിയായ്
    (ശ്രീദേവിയായ് .....)
     

  • അജന്താശില്പങ്ങളിൽ

    ആ...ആ..... 
    അജന്താശില്പങ്ങളില്‍ ......സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ... വിടരും സൌന്ദര്യം ഞാന്‍ ....

    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
    (അജന്താശില്പങ്ങളില്‍ ‍......)
    പൊന്മണിച്ചിലങ്കകളില്‍ ‍......കിങ്ങിണി തരിവളയില്‍ ...
    ഓ...പൊന്മണിച്ചിലങ്കകളില്‍ കിങ്ങിണി തരിവളയില്‍ ...
    സംഗീതമായ് ഉണരും ദേവത ഞാന്‍ ...
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....

    ആ..ആ..ആ..ആ...
    ആ..ആ..ആ..ആ...
    വസന്തകേളികളില്‍ .......
    വസന്തകേളികളില്‍ സുഗന്ധശയ്യകളില്‍ ‍
    സുഗന്ധശയ്യകളില്‍ ...ശയ്യകളില്‍ ...
    സുഗന്ധ.... ശയ്യകളില്‍ ....
    സുഗന്ധ.... ശയ്യകളില്‍ ....
    സുഗന്ധ.... ശയ്യകളില്‍ ....
    ഹായ് ഹായ്
    വസന്തകേളികളില്‍ സുഗന്ധശയ്യകളില്‍ 
    മദിരാചഷകവുമായ് അണയും കാമിനി ഞാന്‍ 
    മന്മഥപൌര്‍ണ്ണമിയില്‍ ....മാദകരാവുകളില്‍ ...
    മന്മഥപൌര്‍ണ്ണമിയില്‍ ....മാദകരാവുകളില്‍ ...
    മാദകരാവുകളില്‍ പൊന്നോളമായൊഴുകും സംഗീതം ഞാന്‍ ...

    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ‍....

    ആ...ആ..ആ..ആ...
    ആ..ആ..ആ..ആ..ആ... ആ..ആ..ആ..ആ..ആ... 
    സ്വപ്നങ്ങള്‍ തിരിനീട്ടും.....
    സ്വപ്നങ്ങള്‍ തിരിനീട്ടും സ്വര്‍ണ്ണമണ്ഡപത്തില്‍ ....
    സ്വര്‍ണ്ണമണ്ഡപത്തില്‍ ....മണ്ഡപത്തില്‍ ...
    സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
    സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
    സ്വര്‍ണ്ണ..........മണ്ഡപത്തില്‍ ....
    ഹായ് ഹായ്
    സ്വപ്നങ്ങള്‍ തിരിനീട്ടും സ്വര്‍ണ്ണമണ്ഡപത്തില്‍ ....
    സ്വപ്നനര്‍ത്തകി നിന്‍ സ്വയംവരമിന്നാണോ
    ഇഷ്ടദേവത നിന്‍ ചിത്രമണിനൂപുരത്തില്‍ ...
    ഇഷ്ടദേവത നിന്‍ ചിത്രമണിനൂപുരത്തില്‍ ...
    ചിത്രമണിനൂപുരത്തില്‍ മുത്തായെന്നും ഉണരും കാമുകന്‍ ഞാന്‍ ...

    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താ.....ശില്പങ്ങളില്‍ .....
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നം പോലെ വിടരും സൌന്ദര്യം‍....
    ആ...പൊന്മണിച്ചിലങ്കകളില്‍ കിങ്ങിണി തരിവളയില്‍ ‍...
    സംഗീതമായ് ഉണരും ദേവത ഞാന്‍ ...
    അജന്താശില്പങ്ങളില്‍ സുരഭീപുഷ്പങ്ങളില്‍ ....
    മധുരസ്വപ്നംപോലെ വിടരും സൌന്ദര്യം ഞാന്‍ ....
    ആ..ആ..ആ..ആ..ആ....

     

  • ആരോ കാതിൽ പാടി

    ഗാനം ഇവിടെ കേൾക്കാം - http://onam.eenam.com/ml/node/20

    ആരോ കാതിൽ പാടി ആരോ കാതിൽ പാടി
    ആരോ കാതിൽ പാടി, ഓണപ്പാട്ടിനോർമ്മകൾ
    കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
    ആത്മാവിലെ സംഗീതമായ് ,
    അറിയുന്നു നാം ഈ സന്ധ്യയിൽ
    ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു-
    മാരോ... കാതിൽ പാടി
    ആരോ കാതിൽ പാടി.

    മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ
    ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ
    കോലത്തുനാട്ടിലെ പൂവാലിയോ
    ഓണാട്ടുകരയിലെ പൂമൈനയോ
    അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരു-
    മാരോ.. കാതിൽ പാടി….
    ആരോ കാതിൽ പാടി….
     
    കിന്നാരം ചൊല്ലിപ്പറന്നു, ഓലേഞ്ഞാലികളെങ്ങേയ്ക്കോ
    നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ
    ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,
    ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ
    മറവിപുണരുമിനിയുമതിനി തെഴുതുകയിവിടരിയകഥക-
    ളാരോ... കാതിൽ പാടി…ഓണപ്പാട്ടിനോർമ്മകൾ
    കായൽ തീരം തേടി, കാണാക്കാറ്റിനീണങ്ങൾ
    ആത്മാവിലെ സംഗീതമായ്,
    അറിയുന്നു നാം ഈ സന്ധ്യയിൽ
    ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയു-
    മാരോ... കാതിൽ പാടി.ആരോ കാതിൽ പാടി

  • മലരിന്റെ ചാരുതയും

    മലരിന്റെ ചാരുതയും മാനിന്റെ മാനസവും
    മഞ്ഞിന്റെ നിർമ്മലമാം കുളിരും
    കടം വാങ്ങി നീ മനോഹരീ
    (മലരിന്റെ...)

    പുലരിമലയിൽ പുത്തൻ സുദിനം
    അഗ്നിച്ചിറകിൽ പറന്നുയരുമ്പൊൾ (2)
    പുഴയിൽ മുങ്ങി തെളിനീരാടി അഴകു റാണി നീയൊഴുകും
    മിഴിയിൽ വേറൊരു പുഴയായി എൻ
    മിഴിയിൽ വേറൊരു പുഴയായി
    (മലരിന്റെ..)

    ആഴക്കടലിൽ അസ്തമയങ്ങൽ
    സ്വർണ്ണത്തിരയായ് സ്വയമലിയുമ്പോൾ
    തുളസിത്തറയിൽ സന്ധ്യാദീപം കൊളുത്തുവാനായ് നീയണയും
    മുകളിലമ്പിളി വിരിയും പോൽ
    പൊൻ മുകിലിൻ പന്തലിൽ നിറയും പോൽ
    (മലരിന്റെ....)
     

  • സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ

    ആ ..ആ.ആ.ആ
    സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
    കരയാതെന്നാരോമൽ തുമ്പീ
    നീയില്ലെങ്കിൽ ഞാനുണ്ടോ പൂവേ
    വാത്സല്യത്തേൻ ചോരും പൂവേ
    ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നു
    ഇന്നെന്നാത്മാവിൽ തുളുമ്പും ആശ്വാസം നീ മാത്രം (സ്നേഹത്തുമ്പീ..)

    ഓണപ്പൂവും പൊൻപീലിച്ചിന്തും
    ഓലഞ്ഞാലിപ്പാട്ടുമില്ല
    എന്നോടിഷ്ടം കൂടുമോമൽ തുമ്പികൾ ദൂരെയായ്
    നക്ഷത്രങ്ങൾ താലോലം പാടും നിന്നെക്കാണാൻ താഴെയെത്തും
    നിന്നോടിഷ്ടം കൂടുവാനാനായ് ഇന്നു ഞാൻ കൂടെയില്ലേ
    മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂപ്പന്തലിൽ
    അറിയാമറയിലും വസന്തമായ് നീ പാടൂ പൂത്തുമ്പീ (സ്നേഹത്തുമ്പീ..)

    ഓരോ പൂവും ഓരോരോ രാഗം
    ഓരോ രാവും സാന്ത്വനങ്ങൾ
    ഇന്നു ഞാൻ കേട്ടു നിൽക്കാം ഒന്നു നീ പാടുമെങ്കിൽ
    ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളിൽ ശ്യാമമോഹം
    പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേൾക്കുമെങ്കിൽ
    ഊഞ്ഞാലിൻ കൊമ്പിലെ താരാട്ടിൻ ശീലുകൾ
    പൊഴിയും സ്വരങ്ങളിൽ സുമങ്ങളായ് ഞാൻ പാടാം നിൻ മുന്നിൽ (സ്നേഹത്തുമ്പീ..)

    -------------------------------------------------------------------------------------------------------------

     

  • മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളില്‍

    മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളില്‍ വന്നു ഞാന്‍
    എന്‍റെ മായാജാലകങ്ങള്‍ തുറന്നെല്ലാം കവര്‍ന്നേ
    ഒന്നു കണ്ട മാത്രയില്‍ നീയെന്‍റെ മാത്രമായ്
    നമ്മുടെ കനവുകള്‍ നനയുന്ന വസന്തമായ്‌
    മായിക രാസരാത്രിയായ്‌  (മുത്തേ)

    പൂവിടരുമ്പോഴും രാവുണരുമ്പോഴും
    ഇതുവരെയറിയാത്തൊരു സുഖമറിവൂ ഞാന്‍
    നിന്‍ മധുരാനുരാഗമറിയുന്നൂ ഞാന്‍ (2 )

    അലയിളകും യാമിനിയില്‍
    ചന്ദ്രമുഖീ നീയുണരൂ
    ദേവദാരു തളിരണിഞ്ഞിതാ പ്രിയസഖി    (മുത്തേ)

    കാനനമുരളിയില്‍ കാറ്റുതലോടിയാല്‍
    നിന്‍ രതിസല്ലാപം കേഴ്ക്കുന്നൂ ഞാന്‍
    പെയ്തൊഴിയാനുണര്‍ന്ന മഴമുകിലായ്‌ ഞാന്‍ (2 )

    ഒഴുകിവരും ലഹരിയുമായ്‌
    പ്രാണനില്‍ നീ തുയിലുണരൂ
    എന്തിനിത്ര താമസിച്ചു നീ പനിമതി (മുത്തേ)

  • മൗനം ഗാനം

    താ തൈ ധിത്തിത്തൈ
    താ തൈ ധിത്തിത്തൈ
    ലലല്ലലാലാലലാ...

    മൗനം ഗാനം മധുരം മധുരാക്ഷരം
    രാഗം താളം ലയനം ഗാനോത്സവം
    ലയനസംഗീതം ഹൃദയ സന്ദേശം
    ഈസാന്ധ്യദീപങ്ങള്‍ തെളിയും നേരം...

    സാ രിനിധാപ മാഗരിസരി
    ഗരിസ നിധപ ഗരിസ
    സാ രിനിധാപ മാഗരിസരി
    സരിസനി സനിധപ ഗമപധനിസാ...
    സനീ ധാപമ ഗാമപധനി
    സാ രിനിധാപ മാഗരിസരി...

    ചൈത്ര കുളിര്‍കാറ്റു വീശി
    ചാരുഗന്ധങ്ങള്‍ പൂശി
    മദനന്‍ അംഗങ്ങള്‍ തോറും
    മൃദുനഖക്കലകള്‍ ചാര്‍ത്തുന്നു
    മലരെയ്യുന്നു മദം കൊള്ളുന്നു
    ഇളം പെണ്ണിന്റെ ഇടനെഞ്ചാകെ...
    ആ....
    മേലാകെയും മധുമഞ്ഞലകള്‍

    വാഡി കൊണ്ടു ചാലുവര്‍ത്തനേ
    വനിതാ മണിയനെ
    ജാനമാതലേല്ലതാകി
    സദനമേ ശതമനുസുഞ്ജനേ...

    സസസാനീപ സാനിപ മപപപാ
    ധധധ ധാനീസധാപമ
    പപപപാധനി പപപപാധാനിസാ

    പ്രണയ ശരദിന്ദുകലികേ മനസ്സിന്‍
    കിളിവാതില്‍ തുറന്നാലും
    ഹൃദയനാദങ്ങളാലേ
    ഗീതാഗോവിന്ദം പാടാം ഞാന്‍
    മതി മോഹങ്ങള്‍ ലയഭാവങ്ങള്‍
    കതിര്‍ ചൂടുന്നു കളിയാടുന്നു
    പനിരിനിരിപ പസഗരിഗരിനി
    നിരിപഗപഗ നിഗരി നിരിനിപ
    ഹംസധ്വനി ഹൃദയം നിറയെ...

    ധീം ധീം തകധീം ത തനധീരനാ
    ധിരനാ ധിരനാ ധിരനാ തക
    ധീം ധീം തകധീം ത തനധീരനാ
    ധിരനാ ധിരനാ ധിരനാ തക
    ധീം ധീം തകധീം ത തനധീരനാ
    നാധൃത ധീം ത മപനി തനധിരനാ
    തകതധീം സഗരിനി തനധിരനാ
    പനിസരി തധിം തധിം
    മപനിസ തജം തജം ഗരി നിസ ഗരി
    ധീം ധീം തകധീം ത തനധീരനാ

Entries

Post datesort ascending
Lyric ജാലം ഇന്ദ്രജാലം ബുധൻ, 31/08/2016 - 11:09
Lyric പ്രിയമൊരു വാക്കിന്‍റെ ചൊവ്വ, 30/08/2016 - 19:08
Lyric പുഴ പാടും പാട്ടില്‍ ചൊവ്വ, 30/08/2016 - 13:36
Lyric പണ്ടു നാം കാണുമ്പോള്‍ Mon, 29/08/2016 - 14:15
Lyric ഏതോ തീരം അലയുകയായ് Mon, 29/08/2016 - 13:55
Lyric ഓണം നിലാവിഴപോലെ Sat, 27/08/2016 - 17:25
Lyric വെറുതെ മിഴിയിണകള്‍ Sat, 27/08/2016 - 17:11
Lyric മൗനം ഗാനം ബുധൻ, 24/08/2016 - 16:53
Lyric വന്നല്ലോ കണ്ണന്‍റെ പൂത്തിരുനാള്‍ ബുധൻ, 24/08/2016 - 16:03

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശ്രീകൃഷ്ണ കർണ്ണാമൃതം ചൊവ്വ, 20/12/2016 - 01:11
ജന്മസാഗര സീമയിൽ നിന്നെയും വെള്ളി, 16/12/2016 - 16:02 വീഡിയോ ചേര്‍ത്തു
അഴകായ് വിരിയും നീലാംബരി വെള്ളി, 16/12/2016 - 15:34 വീഡിയോ ചേര്‍ത്തു
അഴകായ് വിരിയും നീലാംബരി വെള്ളി, 16/12/2016 - 15:32
അറബിക്കഥയിലെ രാജകുമാരാ ബുധൻ, 14/12/2016 - 19:56
വിരഹ വീണേ ബുധൻ, 14/12/2016 - 19:51
മേഘമായ് പെയ്യുന്ന ബുധൻ, 14/12/2016 - 19:46
പൂങ്കിനാവിലെ ബുധൻ, 14/12/2016 - 19:42
മയില്‍പ്പീലി ഞാൻ തരാം ബുധൻ, 14/12/2016 - 19:36
ചെറുതൂവലിന്റെ ബുധൻ, 14/12/2016 - 19:33
ഗസൽ മൈന ബുധൻ, 14/12/2016 - 19:25
പറയാൻ ഞാൻ മറന്നു ചൊവ്വ, 13/12/2016 - 15:02 വീഡിയോ ചേര്‍ത്തു
യവനകഥയിൽ നിന്നു വന്ന ചൊവ്വ, 13/12/2016 - 00:16 വീഡിയോ ചേര്‍ത്തു
അരയാലിലകള്‍ അഷ്ടപദി പാടും ചൊവ്വ, 13/12/2016 - 00:05
ആര്‍ദ്രമാമൊരു നിമിഷം Mon, 12/12/2016 - 23:38
കണ്ടിട്ടൊരുപാട് നാളായി Mon, 12/12/2016 - 22:55 വീഡിയോ ചേര്‍ത്തു
ചന്ദ്രികാഞ്ചിതരാവുകള്‍ ചൊവ്വ, 22/11/2016 - 18:37
പ്രണയിക്കുന്നൂ ഞാനെന്നും ചൊവ്വ, 22/11/2016 - 18:26
തരളമാം മൃദു സ്വരം കേട്ടു ചൊവ്വ, 22/11/2016 - 18:18 വീഡിയോ ചേര്‍ത്തു
മനസ്സും മനസ്സും ഒന്നുചേർന്നാൽ ചൊവ്വ, 22/11/2016 - 18:13 വീഡിയോ ചേര്‍ത്തു
വരിക വേഗം നീ തിരികേ ചൊവ്വ, 22/11/2016 - 18:04
മകര സംക്രമ ദീപാവലി ചൊവ്വ, 22/11/2016 - 17:53
പടിപൂജ കഴിഞ്ഞു ചൊവ്വ, 22/11/2016 - 15:10
ശരണം വിളി കേട്ടുണരൂ ചൊവ്വ, 22/11/2016 - 14:54 വീഡിയോ ചേര്‍ത്തു
സന്നിധാനം ദിവ്യസന്നിധാ‍നം ചൊവ്വ, 22/11/2016 - 14:48 വീഡിയോ ചേര്‍ത്തു
വൃശ്ചികപ്പൂമ്പുലരി ചൊവ്വ, 22/11/2016 - 14:44 വീഡിയോ ചേര്‍ത്തു
പൊന്നമ്പല നട തുറക്കൂ ചൊവ്വ, 22/11/2016 - 14:40 വീഡിയോ ചേര്‍ത്തു
ശബരിഗിരീശ്വര ചൊവ്വ, 22/11/2016 - 14:37 വീഡിയോ ചേര്‍ത്തു
അയ്യപ്പായെനിക്കുള്ളതു ചൊവ്വ, 22/11/2016 - 14:31
സംഗീതം സംഗീതം Mon, 21/11/2016 - 23:08
അരികിലില്ലെങ്കിലും.. Sat, 12/11/2016 - 15:05 വീഡിയോ ചേര്‍ത്തു.....
എന്നും ചിരിക്കുന്ന സൂര്യന്റെ ബുധൻ, 09/11/2016 - 09:43 വീഡിയോ ചേര്‍ത്തു...
ഇത്രമേൽ എന്നെ നീ Sat, 29/10/2016 - 23:20
കാത്തിരുന്നു കാത്തിരുന്നു കാണ്ണു കഴച്ചു ബുധൻ, 26/10/2016 - 09:20
അമ്പാടിക്കണ്ണാ നീയാട് ബുധൻ, 26/10/2016 - 09:14
ചെമ്പകം പൂക്കുന്ന യാമം ബുധൻ, 26/10/2016 - 09:02
ഇന്നെന്‍റെ ഉണ്ണിക്ക് ബുധൻ, 26/10/2016 - 08:51
കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ ബുധൻ, 26/10/2016 - 08:41
നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍ ചൊവ്വ, 25/10/2016 - 15:07
രാത്രി ഉറങ്ങും നേരം ചൊവ്വ, 25/10/2016 - 14:59
മോഹങ്ങൾ കൊണ്ടു ഞാനൊരു ചൊവ്വ, 25/10/2016 - 14:54
വിടപറയും സന്ധ്യേ ചൊവ്വ, 25/10/2016 - 14:47
ഓമനപ്പൂന്തിങ്കൾ Sat, 15/10/2016 - 18:06
മലർമാസം ഇതൾ കോർക്കും ബുധൻ, 12/10/2016 - 13:34
ശൃംഗാരലഹരീ ചൊവ്വ, 11/10/2016 - 15:36
ഒരു കവിത കൂടി ചൊവ്വ, 11/10/2016 - 15:31
ജീവിതേശ്വരിക്കേകുവാനൊരു Sat, 08/10/2016 - 22:46
സ്നേഹത്തിന്‍ നിറമെന്ത് Sat, 08/10/2016 - 22:40
യൌവന തീക്ഷ്ണം Sat, 08/10/2016 - 22:33
ഭാവയാമി പാടുമെന്റെ Mon, 03/10/2016 - 20:46

Pages