ഏദന്‍‌താഴ്‌വരയില്‍

ഹാ..ഹാ .. ഹാ..ഹാ ..ആ
ഏദന്‍‌താഴ്‌വരയില്‍..ചിരിതൂകും ലില്ലിപ്പൂവേ
ഏദന്‍‌താഴ്‌വരയില്‍..ചിരിതൂകും ലില്ലിപ്പൂവേ
അകലെനിന്നെങ്കിലും എന്റേ..
കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ..
കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ..
ഏദന്‍‌താഴ്‌വരയില്‍..ചിരിതൂകും ലില്ലിപ്പൂവേ
ഹാ..ഹാ .. ഹാ..ഹാ ..ആ

ഈറന്‍മേഘങ്ങള്‍ തമ്മില്‍.. പുല്‍കും
ഈ നീല മുന്തിരിത്തോപ്പില്‍.. (2)
ഒരുമതന്‍ കൂടൊരുക്കാം...
ഓര്‍മ്മതന്‍ കുടില് കെട്ടാം (2)
അതില്‍ നാം.. ഒന്നുമല്ലാതായ്ത്തീരാം
ഏദന്‍‌താഴ്‌വരയില്‍..ചിരിതൂകും ലില്ലിപ്പൂവേ
ഹാ..ഹാ .. ഹാ..ഹാ ..ആ..

ആഴിത്തിരകളായ് നമ്മള്‍..
അന്നാദ്യം പുല്‍കിയ രാവില്‍ ..(2)
ചൊടികള്‍ തേന്‍‌ചുരന്നൂ
സിരകളില്‍ സ്വരമുണര്‍ന്നൂ ..(2)
ഇനിയും.. എന്നെന്നുമൊന്നായിത്തീരാം

ഏദന്‍‌താഴ്‌വരയില്‍..ചിരിതൂകും ലില്ലിപ്പൂവേ
അകലെനിന്നെങ്കിലും എന്റേ..
കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ..
കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ.. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
edan thazhvarayil

Additional Info

Year: 
1990

അനുബന്ധവർത്തമാനം