കാലം തെളിഞ്ഞു പാടം കനിഞ്ഞു

കാലം തെളിഞ്ഞു പാടം കനിഞ്ഞു
കള്ളി നിന്റെ കളിചിരിപോലെ (2)
പൊന്നരളി പൂ നിരത്തി
പൊന്നോണം വിരുന്നുവരും (2)
അരവയർ നിറവയറാകുമ്പോൾ
എനിയ്ക്കും നിനക്കും കല്യാണം....

കാലം തെളിഞ്ഞു പാടം കനിഞ്ഞു
കള്ളൻ കണ്ട കനവുകൾ ചൂടി (2)
തുമ്പപ്പൂ കൂനകൂട്ടി തുമ്പിതുള്ളി ഓണം വരും (2)
പുതുമഴ കുളിർമണി വിതറുമ്പോൾ
എനിയ്ക്കും നിനക്കും കല്യാണം..

എങ്ങും മേളം നീ...  മുന്നിൽ വന്നെങ്കിൽ
എന്നും ഓണം നീയും ഞാനും കാണും സ്വപ്നം പൂത്തെങ്കിൽ
കതിർമഴയിൽ കുളിച്ചൊരുങ്ങി കണിമലരേ വാ
കവിഞ്ഞൊഴുകും തേൻകുടമായ് നിറഞ്ഞുലഞ്ഞുവാ (കതിർമഴയിൽ)
പുതുമഴ കുളിർമണി വിതറുമ്പോൾ
എനിയ്ക്കും നിനക്കും കല്യാണം
(കാലം തെളിഞ്ഞു... )

പൊന്നൂഞ്ഞാലിൽ ഞാൻ..  പൂപോലാടുമ്പോൾ
നിന്നുള്ളത്തിൽ പൊന്നും നൂലായ് കെട്ടും തൊട്ടിൽ പാടുന്നു
ഇളം നിലാവിൽ കുരുന്നിനേ നീ പൊന്നമ്പിളീ താ
മണിയറതൻ സങ്കൽപ്പമേ മഞ്ചലേറി വാ (ഇളം നിലാവിൽ)
പുതുമഴ കുളിർമണി വിതറുമ്പോൾ
എനിയ്ക്കും നിനക്കും കല്യാണം..

കാലം തെളിഞ്ഞു പാടം കനിഞ്ഞു
കള്ളി നിന്റെ കളിചിരിപോലെ 
പൊന്നരളി പൂ നിരത്തി
പൊന്നോണം വിരുന്നുവരും 
അരവയർ നിറവയറാകുമ്പോൾ
എനിയ്ക്കും നിനക്കും കല്യാണം....

 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (2 votes)
Kaalam Thelinju

Additional Info

അനുബന്ധവർത്തമാനം