താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അയ്യനേ,
ഹരിയിൽ ഹരനുള്ള മകനേ 
പമ്പയ്ക്കു പുളകമായ് വന്ന സുതനേ
പതിനെട്ട്പടിമേലമർന്ന പൊരുളേ,
പരമ ചൈതന്യമേ
പകരേണമേ കൃപ !

അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....
അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ
ആകെ വലംവെച്ചുവായോ....
അഴലിനെ കഴുകുന്ന കാറ്റേ....
 (അഴുതയെ...)
ഘോരവനാന്തരപാതകൾക്കപ്പുറം
ചീറുംനരിക്കൂട്ടമുണ്ടോ?... (2)

അതിനുള്ളിൽ പാലുമായ് അയ്യപ്പനോടൊപ്പ -
മന്ന്പോയ് വന്നവരുണ്ടോ?....
അവരെ തഴുകി നീ വായോ ... (2)
ആ ശരണമന്ത്രം വിളിച്ചോതിവായോ...
സ്വാമിയേ ശരണമയ്യപ്പാ - - - - (chorus) .....   
 (അഴുതയെ...)

നീലമേഘക്കീറിൽ ഇരുമുടികെട്ടുന്ന
നീലിമലകൾക്കു താഴെ...(2)

നീന്തുന്നപമ്പയിൽനീരാടിനീരാടി, 
നീറും മനസ്സുകൾക്കെന്നും...
നീയാ കുളിരുമായ് വായോ... (2)
ആ ശരണമന്ത്രം വിളിച്ചോതിവായോ...
സ്വാമിയേ ശരണമയ്യപ്പാ - - - - (chorus)

(അഴുതയെ...)

അയ്യനേ,
ഹരിയിൽ ഹരനുള്ള മകനേ 
പമ്പയ്ക്കു പുളകമായ് വന്ന സുതനേ
പതിനെട്ട്പടിമേലമർന്ന പൊരുളേ,
പരമ ചൈതന്യമേ
പകരേണമേ കൃപ !(chorus)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Azhuthaye thazhukunna kaatte...

അനുബന്ധവർത്തമാനം