താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വിനായകുനി വലെനു ബ്രോവവേ



പ്രധാനമായും കൃതികളുടെ അർത്ഥം
അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ  വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.

കൃതി : വിനായകുനി വലെനു ബ്രോവവേ

കർത്താവ് : ത്യാഗരാജ ഭാഗവതർ

 രാഗം : മദ്ധ്യമാവതി

 

22ആം മേളകർത്താ രാഗമായ ഖരഹരപ്രിയയുടെ ജന്യമാണ് മദ്ധ്യമാവതി. സംഗീതാസ്വാദകർക്ക് ഏറെ സുപരിചിതമായ ഈ രാഗത്തിന്റെ ഹിന്ദുസ്ഥാനി നാമധേയം മധുമത് സാരംഗ് എന്നാണ്. ആരോഹണാവരോഹണങ്ങളിൽ അയ്യഞ്ച് സ്വരങ്ങൾ വീതമുള്ളതിനാൽ ഇത് ഔഡവ-ഔഡവ രാഗം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുക. ഈ രാഗത്തിൽ ഗാന്ധാരം, ധൈവതം എന്നീ സ്വരങ്ങൾ ഇല്ല.

 

വളരെ പ്രസന്നമായ ഭാവമാണ് ഈ രാഗത്തിന്റെ സവിശേഷത. സാധാരണയായി കച്ചേരികൾ അവസാനിക്കുമ്പോളാണ് മദ്ധ്യമാവതി ആലപിക്കാറുള്ളത്. മംഗളം പാടുന്നതിന്റെ അവസാനം ഈ രാഗത്തിൽ കച്ചേരികൾ അവസാനിപ്പിക്കാരുണ്ട്. എങ്കിലും വളരെ വിസ്തരിച്ചുപാടുന്നതായും കാണപ്പെടുന്നു. ഇതിന്റെ ജീവ / ദീർഘസ്വരങ്ങൾ ഋഷഭം, നിഷാദം എന്നിവയാണ്. പാടാനുള്ള സമയക്രമം മധ്യാഹ്നത്തിന് ശേഷം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

 

മദ്ധ്യമാവതിക്ക് ഗ്രഹഭേദം വരുത്തിയാൽ മറ്റ് നാല് പ്രധാനപ്പെട്ട രാഗങ്ങൾ ലഭിക്കും. മോഹനം, ഹിന്ദോളം, ശുദ്ധ സാവേരി, ശുദ്ധ ധന്യാസി എന്നിവയാണത്. കേദാരഗൌള എന്ന രാഗത്തിന്റെ ആരോഹണം മദ്ധ്യമാവതിയുടേയും അവരോഹണം ഹരികാംബോജിയുടേതുമാണ്. മണിരംഗ് എന്ന രാഗത്തിന് മദ്ധ്യമാവതിയുമായുള്ള ഏക വ്യത്യാസം അവരോഹണത്തിൽ ഗാന്ധാരം ഉണ്ട് എന്നത് മാത്രമാണ്. രേവതിയും മദ്ധ്യമാവതിയും തമ്മിൽ ഋഷഭത്തിലുള്ള വ്യത്യാസം മാത്രമാണുള്ളത്. രേവതിക്ക് ശുദ്ധ ഋഷഭവും മദ്ധ്യമാവതിക്ക് ചതുശ്രുതി ഋഷഭവും. വൃന്ദാവന സാരംഗയ്ക്കും ഇതേ പൊലെ ചെറിയ വ്യത്യാസങ്ങളേ മദ്ധ്യമാവതിയുമായുള്ളൂ. ഹരികാംബോജി, നഠഭൈരവി, ചാരുകേശി എന്നീ രാഗങ്ങളുടെ ഗാന്ധാരം, ധൈവതം എന്നീ സ്വരസ്ഥാനങ്ങൾ മാറ്റിയാലും മദ്ധ്യമാവതി ലഭിക്കും. ശ്രീരാഗവും മദ്ധ്യമാവതിയും തമ്മിലും പ്രകടമായ സാമ്യം മൂലം ആസ്വാദകർക്ക് പലപ്പോഴും ഇവ തമ്മിൽ തെറ്റാറുണ്ട്.

 

അനേകം കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആസ്വാദകനെ ആകർഷിക്കാനുള്ള ഈ രാഗത്തിന്റെ കഴിവും ഭാവം വേണ്ടവിധം പകർന്നു നൽകാനുള്ള എളുപ്പവുമാകാം ചലച്ചിത്ര- ലളിതഗാനങ്ങൾക്കു കൂടി ഈ രാഗം പ്രിയപ്പെട്ടതായി മാറിയത്. കോസലേന്ദ്ര എന്ന സ്വാതി കൃതി വളരെ ജനപ്രിയമായ ഒന്നാണ്. പാലിംശു കാമാക്ഷി എന്ന ശ്യാമശാത്രി കൃതിയും വാസുദേവാചാര്യയുടെ രാമാഭിരാമാ, ദീക്ഷിതരുടെ ധർമ്മ സംവർധനിയും മറ്റും ഈ രാഗത്തിലെ പോപ്പുലർ കമ്പോസിഷനുകളാണ്. ഊത്തുക്കാടിന്റെ ആടാട് അശങ്കാട് വാ കണ്ണാ, സുന്ദര നന്ദകുമാരാ, ശങ്കരീ ശ്രീ രാജരാജേശ്വരീ എന്നിവയും ഈ രാഗത്തിലുള്ളവ തന്നെ.

 

ഈ രാഗത്തെ വേണ്ടവിധം കഥകളിയിലും ഉപയോഗപ്പെടുത്തിയിരിക്കുന്നതായി കാണാം. ലവണാസുരവധത്തിലെ ഹനുമാന്റെ തിരനോട്ടത്തിനു മുൻപുള്ള ‘അയോധനേ വിജിതമാശരരാജപുത്ര’ എന്ന ശ്ലോകം മുതൽ ഈ രാഗത്തിലാണ് തുടങ്ങുന്നത്. നളചരിതത്തിലും സുലഭമായി ഈ രാഗത്തിലുള്ള പദങ്ങൾ ഉണ്ട്. അതിലെ ‘അപുത്രമിത്രാകാന്താരം’ എന്ന പദം ഈ രാഗത്തിലാണ്. കീചകവധത്തിലെ അഞ്ചാം രംഗത്തിലെ ‘ആദിഷ്ടേഥ യുധിഷ്ഠിരേണ വലലേ’ എന്ന ശ്ലോകവും ഇതിൽ തന്നെ.

 

മലയാള / തമിഴ് ഗാനങ്ങളുടെ ഒരു നിരതന്നെ ഈ രാഗത്തിൽ അധിഷ്ഠിതമായുണ്ട്. ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ വധൂവരന്മാരേ, ഹരിവരാസനം, ദൈവപുത്രനു വീഥിയൊരുക്കുവാൻ തുടങ്ങിയ ഗാനങ്ങളും അർജ്ജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ പിറന്ന തളിർവലയോ, പഞ്ചമിച്ചന്ദ്രിക, പാലരുവിക്കരയിൽ, കസ്തൂരിമണക്കുന്നല്ലോ കാറ്റേ എന്നിവയും രവീന്ദ്രന്റെ ഗംഗേ, ഗോപികേ, വികാര നൌകയുമായ്, പൊയ്കയിൽ കുളിർ പൊയ്കയിൽ മുതലായവയും ജോൺസൺന്റെ പൂവേണം പൂപ്പടവേണം, പള്ളിത്തേരുണ്ടോ തുടങ്ങിയവയും കൈതപ്രത്തിന്റെ വണ്ണാത്തിപ്പുഴയുടെ തീരത്ത് കണ്ണൂർ രാജന്റെ ഈറന്മേഖം, മാനസലോലാ മരതകവർണ്ണാ തുടങ്ങിയവയും മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഗാനങ്ങളാണ്. കാശിനാഥനെ വണങ്ങാനായില്ല, മദഗജ മുഖനേ ഗിരിജാ സുതനേ, ആയിരം നാവുള്ളൊരനന്തതേ തുടങ്ങി ജനപ്രിയങ്ങളായ ചില ഭക്തിഗാനങ്ങളും ഈ രാഗത്തിൽ ഉണ്ട്. യേശുദാസ് ആലപിച്ച തമിഴ് ഗാനമായ ഈറമാന റോജാവേ, യേശുദാസും ജാനകിയും ചേർന്ന് ആലപിച്ച നിലാക്കായത് നേരം നല്ല നേരം തുടങ്ങിയ ഇളയരാജയുടെ പ്രിയപ്പെട്ട മദ്ധ്യമാവതി ഗാനങ്ങളാണ്.

 

ത്യാഗരാജസ്വാമികളുടെ ഈ കൃതി പതിവിൽ നിന്ന് വ്യത്യസ്തമായി കാഞ്ചി കാമാക്ഷിയെ വർണ്ണിച്ചിരിക്കുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഇത് ആലപിച്ച് ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സമ്മാനം നേടിയത് ഓർക്കുമ്പോൾ ഇപ്പോൾ രസം തോന്നുന്നു. അന്ന് വായിൽ തോന്നിയതെന്തൊക്കെയോ പാടി; അതിനു ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് അതിന്റെ ശരിയായ സാഹിത്യം കണ്ടപ്പോൾ കുട്ടിക്കാലത്തെ ചില ഓർമ്മകളിലേക്ക് സുഖദമായ ഒരു മടക്കയാത്രയും തരപ്പെട്ടു :)

 

Aroh:

സ രി2 മ1 പ നി2 സ        

Avroh:

സ നി2 പ മ1 രി2 സ        

 

പല്ലവി



വിനായകുനി വലെനു ബ്രോവവേ നിനു

വിനാ വേല്പുലു-എവരു-അമ്മാ



Please protect (brOvavE) me like (valenu) Your son vinAyaka (vinAyakuni); O Mother (ammA)! which (evaru) (literally who) God(s) (vElpulu) (vElpulevarammA) is/are there for us other than (vinA) You (ninu)?



അനുപല്ലവി



അനാഥ രക്ഷകി ശ്രീ കാമാക്ഷി

സു-ജന-അഘ മോചനി ശങ്കരി ജനനി



O Mother SrI kAmAkshi – the Protector (rakshaki) of destitutes (anAtha)! O Reliever (mOcani) of the sins (agha) of pious people (su-jana) (sujanAgha)! O Mother (janani) who causes (kari) Auspiciousness (SaM) (SaMkari)!

Please protect me like Your son vinAyaka; O Mother! which God is there for us other than You?



ചരണം

1



നര-അധമുലകുനു വരാലു-ഒസഗനു-

ഉണ്ഡ്രമുലൈ ഭൂ-സുര-ആദി ദേവതലു

രായിഡിനി ജെന്ദ രാദു ദയ

ജൂഡ രാദാ കാഞ്ചീ പുര-ആദി നായകി

 

Because You bestowed (osaganu) boons (varAlu) to base (adhamulakunu) people (nara) (narAdhamulakunu), it is not appropriate (rAdu) that brAhmaNas (bhU-sura), celestials (dEvatalu) and others (Adi) (bhU-surAdi) should be troubled (rAyiDini jenda) by being tormented (uNDramulai) (literally being steamed like a rice ball) (varAlosaganuNDramulai);

won't You deign (rAdA) to show (juDa) mercy (daya) on us, O Mother who is the Presiding (Adi) (literally first or ancient) Deity (nAyaki) of the town (pura) (purAdi) of kAnci? Please protect me like Your son vinAyaka; O Mother! which God is there for us other than You?



2

പിതാമഹുഡു ജന ഹിത-അർത്ഥമൈ

നിന്നു താ തെലിയ വേഡ താളിമി ഗല

അവതാരമു-എത്തി-ഇകനു താമസമു

സേയ താള ജാലമു നത-ആർത്തി ഹാരിണി

 

Because brahmA (pitAmahuDu), for the sake (arthamai) of welfare (hita) (hitArthamai) of the people (jana), prayed (vEDa) to You (ninnu) so that he (tA) could know (teliya) You (ninnu), having taken (etti) a peaceful (tALimi gala) (literally having patience) form (avatAramu), if You still (ikanu) (avatAramettiyikanu) delay (tAmasamu sEya) (to show mercy), we will not be able (jAlamu) to withstand (tALa); O Reliever (hAriNi) of the distress (Arti) of those who worship (nata) (natArti) You! Please protect me like Your son vinAyaka; O Mother! which God is there for us other than You?



3

പുരാന ദയചേ ഗിരാലു മൂകുനികി

രാ ജേസി ബ്രോചു രാജ ധരി

ത്യാഗരാജുനി ഹൃദയ സരോജമു-ഏലിന

രാമ സോദരി പരാ ശക്തി നനു

 

O Wearer (dhari) of (digit of) the Moon (rAja) who, earlier (purAna), mercifully (dayacE) protected (brOcu) by restoring (rA jEsi) speech (girAlu) to a dumb (mUkuniki)! O Mother parA Sakti - Sister (sOdari) of Lord SrI rAma - who rules (Elina) the Lotus (sarOjamu) (sarOjamElina) of the heart (hRdaya) of this tyAgarAja (tyAgarAjuni)! Please protect me (nanu) like Your son vinAyaka; O Mother! which other God is there for us other than You?

 

സാരാർത്ഥം

 

O Mother SrI kAmAkshi – the Protector of destitutes! O Reliever of the sins of pious people! O Mother who causes Auspiciousness! O Presiding Deity of the town of kAnci! O Reliever of the distress of those who worship You! O Wearer of (digit of) the Moon! O Mother parA Sakti - Sister of Lord SrI rAma - who rules the Lotus of the heart of this tyAgarAja!

·         Which God is there for us other than You?

·         Because You bestowed boons to base people, it is not appropriate that brAhmaNas, celestials and others should be troubled by being tormented; won't You deign to show mercy on us?

·         Because brahmA, for the sake of welfare of the people, prayed to You so that he could know You, having taken a peaceful form, if You still delay (to show mercy), we will not be able to withstand.

·         You, earlier, mercifully protected a dumb by restoring his speech.

·         Please protect me like Your son vinAyaka.

 

പദാന്തരങ്ങൾ



1 - uNDramulai – In all the books, it is given as 'uNDarAmulai'. However, there seems to be no such word ‘uNDarAmu’ in telugu. The nearest word is ‘uNDramu’ or ‘uNDrAyi’ which means a ‘a ball of rice flour boiled in steam’ – a cake offered to Lord vinAyaka – in tamizh, it is called ‘kozhukkaTTai’ . Therefore, the word seems to have been corrupted. This should be ‘uNDramulai’. SrI tyAgarAja seems to pun on the word ‘uNDramu’ because this dish is favourite of Lord vinAyaka whom he is referring to in the kRti.



2 - rAyiDini – rAyaDini’. The correct telugu word is ‘rAyiDi’ and the same has been adopted.



3 - girAlu mUkuniki rA jEsi – In all the books it is given as ‘girAlu mAkuniki rA jEsi’.



‘mAku’ in telugu means ‘tree’; ‘girAlu rA jEsi’ means ‘restoring speech’; restoring speech is possible only for a dumb and not to tree. Therefore from the wordings of the caraNa it is very clear that the Mother granted speech to a dumb person. The saMskRta and telugu word for ‘dumb’ is ‘mUka’ and therefore ‘mUkuniki’ is the appropriate word here; the classical work ‘mUka panca SAti’ is a very famous composition in praise of Mother kAmAkshi.



Please also visit the website to get more details about mUka kavi as explained by kAnci mahAsvAmi candraSEkharEndra sarasvati

In the Dikshitar kRti ‘SrI kamalAmbikayA kaTAkshitOhaM’ – rAga SankarAbharaNa, he states ‘mUka mukhya vAkpradayA’ – ‘She endowed speech to the dumb’.

In saundarya lahari, SlOka 98, it is stated ‘mUkAnAmapi kavitA kAraNatayA’ – ‘because it enables even a dumb to become a poet’. kALidAsa, by birth is stated to be a dumb whose speech was restored by kALi.



4 - sarOja mElina – sarOjamElaina : sarOjamElina - is the appropriate word because ‘sarOjamElaina’ does not convey any meaning.



മറ്റ് അറിവുകൾ



8parA Sakti – “This is the general name of Mother in lalitA sahasranAmaM, meaning ‘The Supreme Power’. However, ‘parA’ is also a name of Mother – meaning 'The transcendent Word’. This also means ‘above the other lower stages of speech known as paSyanti, madhyamA and vaikharI – these three ‘paSyanti’ (speech in the inaudible stage), ‘madhyamA’ (speech in the middle stage of its expression) and ‘vaikharI’ (uttered audible speech) are also other names of the mother.” (lalitA sahasranAmam – translation by Swami Tapasyananda)



പൊതു അഭിപ്രായങ്ങൾ



1 - narAdhamulakunu varAlosaga – Because you bestowed boons to base people ... - The exact context of this statement is not known.



2 - Adi nAyaki – this is how it is given in all the books. However, in my humble opinion this should be ‘adhi nAyaki’ – ‘the presiding deity’ because kAmAkshi is considered as the presiding deity of kAncIpuram. In the absence of any confirming version, it has been translated as ‘Adi nAyaki’.



3 - pitAmahuDu – The exact location of this episode where brahmA prays to kAmAkshi to attain peaceful form is to be traced. There is an interesting article in the website which states that brahmA worshipped kAmAkshi at kAncIpuram