സുനിൽ സൂര്യ

Sunil Surya

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അൻപത്തി ഒന്നാമത് മലയാള ചലച്ചിത്ര അവാർഡും, മികച്ച കഥയ്ക്കുള്ള അവാർഡും നേടിയ നേടിയ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത "തിങ്കളാഴ്ച നിശ്ചയം" എന്ന ചിത്രത്തിലൂടെ സന്തോഷെന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ. 2008 Red FM 93.5 ൽ റേഡിയോ ജോക്കി ആയി കലാരംഗത്തു തുടക്കം. 2012 ൽ സിഗ്നൽ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്ത്  ചെറിയ വേഷത്തിലൂടെ  തുടങ്ങി. 2016 ൽ മനോജ്‌ കാന സംവിധാനം ചെയ്ത മികച്ച കഥാ ചിത്രത്തിനുള്ള അവാർഡ് നേടിയ അമീബ എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ മുഖം കാണിച്ചു. 2018ൽ സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന ചിത്രത്തിൽ സന്തോഷെന്ന ഓട്ടോ ഡ്രൈവറെ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഒപ്പം 10 വർഷത്തോളം റേഡിയോ, ടി വി മേഖലയിൽ ജോലി ചെയ്ത് സുഹൃത്തുക്കളുമായി ചേർന്ന് ഷോർട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയും ഒപ്പം സിനിമാ ഒഡിഷനുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

സുനിലിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ Sunil Surya