ജോസ്‌ലറ്റ് ജോസഫ്

Joselat Joseph

അധ്യാപക ദമ്പതികളായ എം. വി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനായി ആലപ്പുഴ ജില്ലയിലെ ചങ്ങങ്കരിയിൽ 1979 ജൂൺ 15ന് ജനനം. സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസവും സെന്റ് അലോഷ്യസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും നേടി.
നാട്ടകം ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ നിന്ന് ഇന്റീരിയർ ഡിസൈനിങ്ങിലും കാഞ്ഞങ്ങാട് SN കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിലും ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം കൺസൽട്ടന്റ് ആർക്കിടെക്റ്റ് & ഇന്റീരിയർ ഡിസൈനർ ആയി ജോലി നോക്കുന്നു.

അറിയപ്പെടുന്ന ബ്ലോഗറും എഴുത്തുകാരനുമാണ് ജോസ്ലെറ്റ്.
സൂപ്പർ ജംഗിൾ റിയാലിറ്റിഷോ ( ബാലസാഹിത്യം), പുഞ്ചപ്പാടം കഥകൾ (ആക്ഷേപഹാസ്യം), ഇഷാൻ എന്ന കുട്ടി ( നോവൽ ) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.

ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ തിരക്കഥയെഴുതിക്കൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിച്ചു.