അക്ഷയ പ്രേംനാഥ്‌

Akshaya Premnadh

1994 ഒക്റ്റോബർ 7 -ന് പ്രേംനാഥിന്റെയും ഷീലയുടെയും മകളായി കൊച്ചിയിൽ ജനിച്ചു. കൊച്ചിയിലെ മഹാത്മാഗാന്ധി പബ്ലിക് സ്ക്കൂളിലായിരുന്നു അക്ഷയയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം എറണാംകുളം അരക്കുന്നം TOCH Institue of science and technology യിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിടെക് കഴിഞ്ഞതിനുശേഷം. ചെന്നൈ NIFT യിൽ നിന്നും ഫാഷൻ ടെക്നോളജിയിൽ മാസ്റ്റർ ബിരുദം നേടി.

2013 -ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തലഭിനയിച്ചുകൊണ്ടാണ് അക്ഷയ പ്രേംനാഥ് സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.  ബിടെക്കിനു പഠിയ്ക്കുമ്പോളായിരുന്നു ആദ്യ സിനിമാഭിനയം. പിന്നീട് ഫാഷൻ ടെക്നോളജിയിൽ പി ജി കഴിഞ്ഞതിനുശേഷം കോസ്റ്റ്യൂം ഡിസൈനറായിട്ടാണ് അക്ഷയ സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. മഹാവീർ കർണ്ണ എന്ന സിനിമയുടെ ട്രീസറിനുവേണ്ടി വിക്രമിന് കോസ്റ്റ്യൂം ചെയ്തുകൊണ്ടായിരുന്നു അക്ഷയയുടെ തുടക്കം.  ഖുർബാനി ആയിരുന്നു വസ്ത്രാലങ്കാരം ചെയ്ത ആദ്യ ചിത്രം. എന്നാൽ അക്ഷയയുടെ വസ്ത്രാലങ്കാരത്തിൽ ആദ്യം റിലീസായത് മമ്മൂട്ടി നായകനായ വൺ ആയിരുന്നു. തുടർന്ന് ഭ്രമം#ഹോം, എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകൾക്ക് അക്ഷയ പ്രേംനാഥ് വസ്ത്രാലങ്കാരം നിർവ്വഹിച്ചു. സിനിമകൾ കൂടാതെ പരസ്യ ചിത്രങ്ങൾക്കും വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.

തമിഴ് നടൻ പാണ്ഡ്യരാജന്റെ മകൻ പൃഥ്വിരാജനെയാണ് അക്ഷയ വിവാഹം ചെയ്തിരിയ്ക്കുന്നത്.