ജോസ് പി റാഫേൽ

Jose P Raphel

നാടകരംഗത്ത് കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ജോസ് പി റാഫേൽ. തൃശൂർ ഒല്ലൂരിലെ ബിസിനസുകാരനായ റപ്പായിയുടേയും റോസിയുടെയും മകനായ ജോസ് കലാപാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് ജനിച്ചത്. സ്കൂൂൾ നാടകത്തിൽ നിന്നാണ് അഭിനയത്തിന്റെ തുടക്കം. ജി ശങ്കരപിള്ളയുടെ ഭരതവാക്യം, ജോർജ് ബുഷ്തറുടെ 'വോയ്സ്ക് തുടങ്ങിയ നാടകങ്ങളിൽ അഭിനേതാവായും അസോസിയേറ്റ് സംവിധായകനായും സംഘാടകനായും പ്രവർത്തിച്ചിട്ടുണ്ട്. 1996 ൽ തൃശൂർ കേന്ദ്രമാക്കി അഭിനേതാക്കളുടെ കൂട്ടായ്മയിൽ തീയേറ്റർ ഐ എന്ന നാടകസംഘം രൂപവൽക്കരിച്ചു. ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ഈച്ചകളുടെ തമ്പുരാൻ, സാമുവൽ ബക്കറ്റിന്റെ വെയിറ്റിങ്ങ് ഫോർ ഗോദാ, തുടങ്ങിയവ ഈ കൂട്ടായ്മയിൽ അവതരിപ്പിച്ചിരുന്നു. കള്ളൻ പവിത്രൻ, റാഷ്മാൻ,മേൽവിലാസം തുടങ്ങിയ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ ജോസ് അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച "ചക്ക" നാടകത്തിലെ ജോസിന്റെ പോത്തച്ചൻ മുതലാളി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഋതു, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്,ഞാൻ സ്റ്റീവ് ലോപ്പസ്, തകരച്ചെണ്ട,കുട്ടപ്പൻ സാക്ഷി , ഞാൻ നിന്നോടു കൂടെയുണ്ട് തുടങ്ങിയ ചിത്രങ്ങളിലും 'തീ കുളിക്കും പച്ചൈ മരം' തമിഴ് സിനിമയിലും ജോസ് പി റാഫേൽ അഭിനയിച്ചു.