പ്രമോദ് പയ്യന്നൂർ

Pramod Payyannoor
പ്രമോദ് പയ്യന്നൂർ സംവിധായകൻ
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 1
സംഭാഷണം: 2
തിരക്കഥ: 2

ബാലസംഘത്തിന്റെ പ്രവർത്തകനായിരിക്കുന്ന സമയത്താണ് പ്രമോദിന് നാടകത്തിൽ താല്പര്യം തോന്നിയത്. അത് കൊണ്ട് തന്നെ പയ്യന്നൂർ കോളേജിൽ നിന്നും ബിരുദപഠനത്തിനു ശേഷം തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. തുടർന്ന് നാടകരംഗത്ത് സജീവമായ പ്രമോദിന് 2002ൽ അമച്വർ നാടക സംവിധായകനുള്ള കേന്ദ്രസംഗീതനാടക അക്കാദമി അവാർഡ് ലഭ്യമായി. 2003ലെ ദേവമാനസം എന്ന ടെലിഫിലിമിന് സംസ്ഥാന സർക്കാരിന്റെ അവാർഡും കരസ്ഥമാക്കി.

കേരളത്തിലെ ഏറ്റവും പ്രഗത്ഭ നാടക സംഘമായ കെ പി എ സിയുടെ അമ്പതാമത് നാടകം "ദ്രാവിഡവുത്തം" സംവിധാനം ചെയ്ത് 2004ലെ മികച്ച നാടക സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടി. കൈരളി ടിവിയുടെ പ്രോഗ്രാം പ്രൊഡ്യൂസറായ പ്രമോദ് മറ്റ് പുരസ്ക്കാരങ്ങൾ നേടുകയും നിരവധി ടെലിഫിലിമുകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

2014ൽ  വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ "ബാല്യകാലസഖി" എന്ന നോവൽ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ട് തിരക്കഥയെഴുതി സംവിധാനം ചെയ്തു. നാടകത്തിനു പുറമേ മറ്റ് കലാപരമായ മേഖലകളിൽ സജീവമായ പ്രമോദ് എഴുത്തുകാരനുമാണ്..