ശാരി

Shari

ദക്ഷിണേന്ത്യൻ ചലച്ചിത്ര നടി. 1963 ഏപ്രിൽ 14-ന് വിശ്വനാഥന്റെയും സരസ്വതിയുടെ മകളായി ആന്ധ്രാപ്രദേശിലാണ് ശാരി ജനിച്ചത്. സാധന എന്നായിരുന്നു പേര്. പ്രശസ്ത കന്നഡ ചലച്ചിത്ര നടി ബി രമാദേവിയുടെ മകളുടെ മകൾ ആയിരുന്നു സാധന. ശാരി പഠിച്ചതും വളർന്നതും മദ്രാസ്സിലായിരുന്നു. ശാരിയുടെ പ്രാഥമിക വിദ്യാഭ്യാസം  Saraswathi Vidyalaya Matriculation Higher Secondary School, Chennai- യിലായിരുന്നു. ചെറുതിലേ നൃത്തപഠനം തുടങ്ങിയ ശാരി, പ്രശസ്ത നർത്തകി പത്മ സുബ്രഹ്മണ്യത്തിൽ നിന്നും, ഭരതനാട്യവും. പ്രശസ്തനർത്തകൻ വെമ്പട്ടി ചിന്നസത്യത്തിൽ നിന്നും കുച്ചിപ്പുഡിയും പഠിച്ചു. 1982-ൽ ശിവാജിഗണേശൻ നായകനായ ഹിറ്റ്ലർ ഉമനാഥ് എന്ന തമിഴ് ചിത്രത്തിൽ സപ്പോർട്ടിങ്ങ് റോൾ അഭിനയിച്ചുകൊണ്ടാണ് ശാരി സിനിമയിലെത്തുന്നത്. 1984-ൽ നെഞ്ചത്തെ അള്ളിത്താ എന്ന ചിത്രത്തിലൂടെ നായികാപദവിയിലേയ്ക്കുയർന്നു. സാധന എന്ന പേരിൽത്തന്നെയായിരുന്നു തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്നത്. 

1984-ൽ നിങ്ങളിൽ ഒരു സ്ത്രീ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. മലയാളസിനിമകളിൽ അഭിനയിക്കുമ്പോളാണ് സാധന ശാരി എന്ന പേര് സ്വീകരിച്ചത്. 1986-ൽ പദ്മരാജൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിൽ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല  നായികയായതോടെ ശാരി മലയാള സിനിമയിലെ മുൻ നിരനായികയായി മാറി. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ-ലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് ശാരി അർഹയായി. എഴുപതിലധികം മലയാളചിത്രങ്ങളിലും മുപ്പതിലധികം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളം,തമിഴ് ചിത്രങ്ങൾ കൂടാതെ തെലുങ്കു, കന്നഡ സിനിമകളിലും ശാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ മലയാളം,തമിഴ്,തെലുങ്കു ടെലിവിഷൻ സീരിയലുകളിൽ ശാരി അഭിനയിക്കുന്നുണ്ട്

കുമാർ എന്ന ബിസിനസ്സുകാരനെ 1991-ൽ ശാരി വിവാഹം ചെയ്തു. അവർക്ക് ഒരു മകളാണുള്ളത് പേര് കല്യാണി.

അവാർഡുകൾ-  

1986 Kerala State Film Award for Best Actress- Namukku Parkkan Munthiri Thoppukal
1986 Kerala State Film Critics Award- Best actress -Namukku Parkkan Munthiri Thoppukal
1986 Filmfare Award- Best Actress -Namukku Parkkan Munthiri Thoppukal
2017 Flowers TV awards - Best supporting actress -Nilavum Nakshatrangalum
2017 Vijay Television Awards for Best Mamiyar-Fiction - Kalyanam mudhal Kadhal varai