താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

തുമ്പിപ്പെണ്ണേ..
കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ട്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ട്
നീലക്കായലുപോൽ.. തോന്നും ഓമൽക്കണ്ണാണ്
മുടിക്കാർമുകിലും തോൽക്കും നാടൻ ചേലാണ് 
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ് 
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

പുലരിക്കിളികൾ കാതോരം കൊഞ്ചുമ്പോലെ
പുളകം വിതറും ചെഞ്ചില്ലം മൊഴിയാണേ.. ഹോ
കുളിരിൽ വിരിയും പൂമുല്ലപ്പൂവും കൊണ്ടേ
ഹൃദയം പൊതിയും പുഞ്ചിരിയാണേ..
ഹോ ഒന്നവളെ നിനച്ചാലേ മഴ പൊഴിയും
ഹോഹോ.. കണ്മണിയേ നീ കണ്ടാട്ടേ
നീലക്കായല്പോൽ തോന്നും ഓമൽക്കണ്ണാണ്
മുടി കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളേ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളേ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

നഗരത്തിരയിൽ നീരാടി പാടിക്കൊണ്ട്
ഒഴുകും അരയന്നം പോലെൻ പെണ്ണാള് ..ഹോ
തൊടിയിൽ കളിവീടുണ്ടാക്കും കാലംതൊട്ടേ
പതിവായി കനവിൽ ഞാൻ കണ്ടോള്..
ഹോ ഇന്നുവരെ ഇവൾക്കായെൻ മനം തുടിച്ചേ
ഓ എൻ.. കണ്മണിയെ നീ കണ്ടാട്ടേ

തുമ്പിപ്പെണ്ണേ...
കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വേളിപ്പെണ്ണു്
കവിളത്തുണ്ടേ കണ്ണാടിത്തുണ്ട്
ചുണ്ടത്തുണ്ടേ ചിങ്കാരച്ചെണ്ട്
നീലക്കായലുപോൽ തോന്നും ഓമൽക്കണ്ണാണ്
മുടിക്കാർമുകിലും തോൽക്കും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണക്കാലത്ത്
കണ്ണൊന്നഞ്ചും കണ്ണാളെ നീ കാണും നേരത്ത്
തങ്കത്താമരപോൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ലത്താരകളും പെണ്ണും പണ്ടേ കൂട്ടാണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thumpi penne

Additional Info

Year: 
2014
Lyrics Genre: 

അനുബന്ധവർത്തമാനം