താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Beeyar Prasad
Beeyar Prasad
Date of Birth: 
Saturday, 18 March, 1961
Date of Death: 
Wednesday, 4 January, 2023
എഴുതിയ ഗാനങ്ങൾ: 65
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ് ബീയാർ പ്രസാദ്. സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകൾ വായിക്കുകയും മറ്റു സാഹിത്യാഭിരുചികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു, നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്..

നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശപ്രകാരം ഒരു കഥ പറയുന്നതിനുവേണ്ടി സംവിധായകൻ പ്രിയദർശനെ കണ്ടതാണ് പ്രസാദിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്. പ്രസാദിന്റെ സാഹിത്യാഭിരുചി മനസ്സിലാക്കിയ പ്രിയദർശൻ തന്റെ അടുത്ത സിനിമയ്ക്ക് ഒരു പാട്ടെഴുതാൻ ആവശ്യപ്പെടുന്നു. അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ വിദ്യാസാഗറിന്റെ സംഗീതത്തിന് വരികൾ രചിച്ചുകൊണ്ട് ചലച്ചിത്രഗാനരചയിതാവായി ബീയാർ പ്രസാദ് തുടക്കം കുറിച്ചു.

കിളിച്ചുണ്ടൻ മാമ്പഴത്തിനു മുൻപ് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വർഷങ്ങൾ കഴിഞ്ഞാണ്. അതിനാൽ പ്രസാദിന്റെ ജനങ്ങൾ കേട്ട ആദ്യ ഗാനങ്ങൾ കിളിചുണ്ടൻ മാമ്പഴത്തിലേതായിരുന്നു. തുടർന്ന് ജലോത്സവംവെട്ടംതട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.

ബീയാർ പ്രസാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രണ്ടുവർഷത്തോളം വിശ്രമത്തിലായിരുന്ന ബീയാർ പ്രസാദ് മസ്തിഷ്കാഘാതം മൂലം 2023 ജനുവരി നാലിന് തന്റെ അറുപത്തിരണ്ടാം വയസിൽ അന്തരിച്ചു.