Biju prasad

എന്റെ പ്രിയഗാനങ്ങൾ

  • ലാവണ്യദേവതയല്ലേ

    ലാവണ്യ ദേവതയല്ലേ..
    നീയെന്റെ പൗർണ്ണമിയല്ലേ...
    എന്നുള്ളിലെന്നും പൂക്കും സൗന്ദര്യമേ...
    എന്നുള്ളിലെന്നുമുണരും സംഗീതമേ...

    ഏകാന്തമാം എൻ വീഥിയിൽ
    നീയേകയായ് എത്തുമീ സന്ധ്യയിൽ..
    വാചാലമാം നിൻ കണ്ണുകൾ
    തേൻ മുള്ളുകൾ എയ്യുമീ വേളയിൽ..
    ഹൃദയത്തിൽ പൂക്കളുമായി
    പുളകങ്ങൾ ഞാൻ പകരുന്നു..
    എന്നുള്ളിലെന്നുമുണരും സംഗീതമേ...

    (ലാവണ്യ ദേവതയല്ലേ)

    ആകാശവും എൻ ആശയും
    വർണ്ണങ്ങളിൽ മുങ്ങുമീ സന്ധ്യയിൽ..
    രാഗർദ്രമാം എൻ ചിന്തകൾ
    ആവേശമായ് മാറും ഈ വേളയിൽ..
    നിറയുന്ന ലജ്ജകൾ പുൽകി
    മധുരങ്ങൾ ഞാൻ നുകരട്ടേ...

    (ലാവണ്യ ദേവതയല്ലേ)

  • അകലെ നിന്നു ഞാൻ

    അകലെ നിന്നു ഞാനാരാധിക്കാം
    അനവദ്യ സൗന്ദര്യമേ (അകലെ)
    വെൺ‌തിങ്കൾച്ചിരി വാരിച്ചൂടി
    വെണ്മയെഴുന്ന വസുന്ധരയെപ്പോൽ

    (അകലെ...)

    കയ്യെത്തും ശിഖരത്തിൽ വിടർന്നാലും
    കൈവരുമെന്നാരു കണ്ടു...
    മനസ്സിൽ വസന്തമായ് പൂത്തുലഞ്ഞാലും
    മാറോടമരും എന്നാരു കണ്ടു...
    പുണർന്നില്ലെങ്കിലും കനവാലെന്നും
    പൂജിക്കാമല്ലോ...

    (അകലെ...)

    പൂങ്കാറ്റിൻ കരവല്ലി ഉലച്ചാലും
    പൂ വീഴുമെന്നാരുകണ്ടു...
    ചഷകം കൺ‌മുന്നിൽ തുളുമ്പി നിന്നാലും
    ദാഹം തീരുമെന്നാരു കണ്ടു...
    നുകർന്നില്ലെങ്കിലും മിഴിവോടെന്നും
    ഓർമ്മിക്കാമല്ലോ...

    (അകലെ...)

  • കർപ്പൂരത്തുളസിപ്പന്തൽ

    കർപ്പൂരത്തുളസിപ്പന്തൽ കരളിന്റെ കളിയരങ്ങിൽ
    പവിഴച്ചുണ്ടിണയിൽ പാലാഴിപ്പളുങ്കലകൾ
    പാലാഴിപ്പളുങ്കലകൾ.....

    ഓമനേ നിന്റെ കണ്ണിൽ ഓലക്കിളി കൂടുവെച്ചു
    താരിളം കവിളിണയിൽ ചെഞ്ചായം സന്ധ്യ തേച്ചു....
    പൂങ്കാറ്റിലാടിയാടി നിന്നു നിൻ അളകങ്ങൾ.....

    (കർപ്പൂരത്തുളസിപ്പന്തൽ)

    വെള്ളിപ്പൂങ്കൊമ്പിൽ പൊന്നല്ലിപ്പൂപോലെ നീ വിരിഞ്ഞതും
    എന്നുള്ളിൽ ലാവണ്യ തേൻ‌തുള്ളിപോലെ നീ നിറഞ്ഞതും
    കണ്ടു ഞാൻ ഓമലാളേ ശൃംഗാര രാഗലോലേ...
    നീയെന്നുമെന്റെ ആത്മതാളമായ് പ്രിയതോഴീ...

    (കർപ്പൂരത്തുളസിപ്പന്തൽ)

  • നാരായണം ഭജേ നാരായണം

    നാരായണം ഭജെ നാരായണം ലക്ഷ്മി
    നാരായണം ഭജെ നാരായണം
    (നാരായണം)

    വൃന്ദാവനസ്ഥിതം നാരായണം ദേവ
    വൃന്ദൈരഭീഷ്ടുതം നാരായണം
    (നാരായണം)

    ദിനകര മദ്ധ്യകം നാരായണം ദിവ്യ
    കനകാംബരധരം നാരായണം (ദിനകര)
    (നാരായണം)

    പങ്കജലോചനം നാരായണം ഭക്ത
    സങ്കടമോചനം നാരായണം (പങ്കജലോചനം)
    (നാരായണം)

    അജ്ഞാന നാശകം നാരായണം ശുദ്ധ
    വിജ്ഞാന ദായകം നാരായണം (അജ്ഞാന)
    (നാരായണം)

    ശ്രീവൽസ ഭൂഷണം നാരായണം നന്ദ
    ഗോവൽസ പോഷണം നാരായണം (ശ്രീവൽസ)
    (നാരായണം)

    ശൃംഗാരനായകം നാരായണം പദ
    ഗംഗാ വിധായകം നാരായണം (ശൃംഗാര)
    (നാരായണം)

    നാരായണം ഭജെ നാരായണം ലക്ഷ്മി 
    നാരായണം ഭജെ നാരായണം 
     

  • എന്റെ ശാരികേ

    എന്റെ ശാരികേ  പറയാതെ പോകയോ
    നിലാവിലെ നിഴൽ മേടയിൽ
    പാതി മാഞ്ഞ പാട്ട് ഞാൻ
    പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ
    കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
    എന്റെ ശാരികേ.......

    എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞാലിൽ
    നീ മിന്നാരമാടുന്നതോർമ്മ വരും
    പിന്നെയുമെൻ പട്ടുതൂവാല മേൽ
    നീ മുത്താരമേകുന്നതോർമ്മ വരും
    അകലെ നില്പൂ അകലെ നില്പൂ ഞാൻ തനിയെ നില്പൂ
    പേരറിയാത്തൊരു രാക്കിളിയായ് രാക്കിളിയായ് (എന്റെ ശാരികേ...)

    കൺപീലിയിൽ കണ്ട വെൺ സൂര്യനെ
    നീ കണ്ണാടിയാക്കുന്നതോർമ്മവരും
    സിന്ദൂരമായ് നിൻ വിൺ നെറ്റിമേൽ
    ഈ ചന്ദ്രോദയം കണ്ടതോർമ്മ വരും
    അരികെ നില്പൂ അരികെ നില്പൂ ഞാനലിഞ്ഞു നില്പൂ
    ആവണിക്കാവിലെ പൗർണ്ണമിയായ്
    പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ
    കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ (എന്റെ ശാരികേ.......)

  • ആകാശം ഭൂമിയെ വിളിക്കുന്നു

    ആകാശം ഭൂമിയെ വിളിക്കുന്നു
    ആകാശം ഭൂമിയെ വിളിക്കുന്നു
    അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി
    ആകാശം ഭൂമിയെ വിളിക്കുന്നു
    (ആകാശം... )

    സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍
    സ്വപ്നങ്ങള്‍ പോല്‍ അലയുന്നു - നമ്മള്‍
    സ്വപ്നങ്ങള്‍ പോല്‍ അലയുന്നു
    അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു
    അടയുന്ന വാതിലില്‍ മുട്ടുന്നു
    (ആകാശം ... )

    മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും
    സ്നേഹതീരങ്ങള്‍ വിളിക്കും
    കാണുകില്ലെന്നോര്‍ത്ത കാരുണ്യജാലകം
    കയ്യൊന്നു തൊട്ടാല്‍ തുറക്കും
    (ആകാശം ... )

  • അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ

    അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ
    ആശ്രമവാതിലിൽ വന്നൂ
    പോയകാലത്തിൻ ഹോമകുണ്ഠങ്ങളിൽ
    നീയെന്തിനെന്നെ എറിഞ്ഞു - വീണ്ടും
    നീയെന്തിനെന്നെ എറിഞ്ഞു
    അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ 
    ആശ്രമവാതിലിൽ വന്നൂ

    ശാപം കൊണ്ടൊരു ശിലയായ്‌ മാറിയ
    പ്രേമവിയോഗിനിയല്ലോ - ഞാനൊരു
    പ്രേമവിയോഗിനിയല്ലോ
    അന്ധകാരത്തിൽ അഹല്യയെ പോലെ
    ആയിരം രാവുകൾ ഉറങ്ങി ഞാൻ
    (അഗ്നിനക്ഷത്രമേ...) 

    എകാന്തനിദ്രയിൽ നിന്നൊരു രാത്രിയിൽ 
    എന്തിനുണർത്തീ ദേവൻ - എന്നെ
    എന്തിനുണർത്തീ ദേവൻ
    ശപിയ്ക്കൂ - ശപിയ്കൂ
    ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു
    ശിലയായ്‌ തീരുവാൻ മോഹം
    ​ശിലയായ്‌ തീരുവാൻ മോഹം

     

  • പൂവിളി പൂവിളി പൊന്നോണമായി

    പൂവിളി പൂവിളി പൊന്നോണമായി
    നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2)
    ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
    നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)

    പൂ കൊണ്ടു മൂടും പൊന്നിന്‍ ചിങ്ങത്തില്‍
    പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം (പൂ കൊണ്ടു...)
    ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2)
    പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
    നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
    ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
    നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളീ...)

    മാരിവില്‍ മാല മാനപൂന്തോപ്പില്‍
    മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ‍തീരത്തില്‍ (മാരിവിൽ..)
    തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം തെച്ചീ ചെമ്പരത്തീ (2)
    പൂക്കളം പാടിടും പൂമുറ്റം തോറും
    നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ
    ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
    നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)
     

  • ആ കയ്യിലോ ഈ കയ്യിലോ

    ആ കയ്യിലോ ഈ കയ്യിലോ
    ആ കയ്യിലോ ഈ കയ്യിലോ
    അമ്മാനപ്പൂച്ചെണ്ട് കണ്ണന്‌
    സമ്മാനപ്പൂച്ചെണ്ട്
    (ആ കയ്യിലോ..)

    അമ്പലപ്പുഴ അമ്പലത്തിൽ
    തൊഴുതുണർന്നൊരു പൂച്ചെണ്ട്
    അറുത്തുങ്കൽ പള്ളിയിൽ‌പ്പോയ്
    മുട്ടുകുത്തിയ പൂച്ചെണ്ട്
    (ആ കയ്യിലോ..)

    കുടുമനരച്ചൊരു നമ്പൂരിച്ചന്
    കുടുമനരച്ചൊരു നമ്പൂരിച്ചന്
    കുടമാളൂരിന്ന്‌ കല്യാണം ഇന്ന്
    കുടമാളൂരിന്ന്‌ കല്യാണം
    പെണ്ണിന്റെ മുടിയിൽ ചൂടാനോ
    പട്ടുകിടക്കയിൽ തൂകാനോ
    പത്തു പനിനീർപൂവിനു വന്നൂ നമ്പൂരിച്ചൻ
    ചുറ്റിലും വെറ്റമുറുക്കി തുപ്പിനടക്കണ
    നമ്പൂരിച്ചൻ
    പൂക്കട ചെന്നു തുറന്നോട്ടേ
    പൂവെടുത്തു കൊടുത്തോട്ടേ
    പിന്നെ കാളൻ ഓലൻ അവിയൽ കൂട്ടി
    പിറന്നാളുണ്ണാൻ വന്നോട്ടെ
    (ആ കയ്യിലോ..)

    കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു
    കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു
    കുന്നേപ്പള്ളി പെരുന്നാള് ഇന്നു
    കുന്നേപ്പള്ളി പെരുന്നാള്
    പള്ളിച്ചന്തയില്‍ വില്‍ക്കാനോ
    പെണ്മക്കള്‍ക്കു കൊടുക്കാനോ
    പത്തുവട്ടി പൂവിനുവന്നു കുഞ്ഞേനാച്ചന്‍
    കാലത്തു പട്ടയൊഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞേനാച്ചന്‍
    പൂക്കട ചെന്നു തുറന്നോട്ടെ
    പൂവെടുത്തു കൊടുത്തോട്ടെ
    പിന്നെ പരിപ്പു പച്ചടി കിച്ചടി കൂട്ടി
    പിറന്നാളുണ്ണാന്‍ വന്നോട്ടെ
    വന്നോട്ടെ വന്നോട്ടെ
    (ആ കയ്യിലോ..)

    പൂ ചൂടിയ കാറിലെ പുതുമണവാളന്
    പൂ ചൂടിയ കാറിലെ പുതുമണവാളന്
    പുത്തൻ കോട്ടയില്‍ സ്വീകരണം ഇന്നു
    പുത്തൻ കോട്ടയില്‍ സ്വീകരണം
    നടവഴി തോറും വിരിക്കാനോ
    കുടവയറിന്മേല്‍ ചാര്‍ത്താനോ
    നൂറു വണ്ടി പൂവിനു വന്നു ദല്ലാളന്മാര്‍
    നമ്മളെ നാക്കു കൊണ്ടുപോക്കറ്റിലാക്കണ
    ദല്ലാളന്മാര്‍
    പൂക്കട ചെന്നു തുറന്നോട്ടെ
    പൂവെടുത്തു കൊടുത്തോട്ടെ
    പിന്നെ നാലു കൂട്ടം പ്രഥമന്‍ കൂട്ടി
    പിറന്നാളുണ്ണാന്‍ വന്നോട്ടെ
    (ആ കയ്യിലോ..)

  • അകലെയോ നീ അകലെയോ

    അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ

    ഒരുവാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും

    മറുവാക്കിനു കൊതിയുമായ് നിൽക്കയാണു പിരിയാതെ

    അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…

     

    എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ

    എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി

    എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ

    നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം

    സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനം

    ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം

    അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…

     

    ഇല്ല ഞാൻ നിന്മുഖം എൻ മനസ്സിതിലില്ലാതെ

    ഇല്ല ഞാൻ, നിൻ സ്വരം എൻ കാതുകൾ നിറയാതെ

    എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ

    ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ

    കളിചൊല്ലിയ കിളിയുടെ മൗനം കരളിനു നോവായ്

    വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ് മൂകം

    അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആർ സോമശേഖരൻ Mon, 22/08/2022 - 13:10
ആർ സോമശേഖരൻ Mon, 22/08/2022 - 13:05
ആർ സോമശേഖരൻ Mon, 22/08/2022 - 12:58
ആർ സോമശേഖരൻ Mon, 22/08/2022 - 12:31