ഉണ്ണിമായ നാലപ്പാടം

Unnimaya Nalappadam

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ,1994 ജൂൺ 26 ന് ജനിച്ചു. അച്ഛൻ നാലപ്പാടം പത്മനാഭൻ, കേന്ദ്ര സർക്കാറിൻ്റെ സാഹിത്യത്തിനുള്ള സീനിയർ ഫെലോഷിപ്പ് ജേതാവാണ്. അമ്മ ശൈലജ മഠത്തിൽ വളപ്പിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയ് സേവനമനുഷ്ഠിച്ചു. സിനിമ മേഖലയിൽ സൗണ്ട് ഡിസൈനർ ആയ ചരൺ വിനായികാണ് ഭർത്താവ്. അനിയത്തി പത്മപ്രിയ .

സ്കൂൾ കാലഘട്ടങ്ങളിൽ പഠനത്തോടൊപ്പം തന്നെ നൃത്തത്തിലും ,നാടക അഭിനയത്തിലും സജീവ സാന്നിധ്യമായിരുന്നു. ജില്ലാ തലത്തിൽ കലാതിലകമായും മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുടർച്ചയായ് മൂന്ന് തവണ സംസ്ഥാന യുവജനോത്സവത്തിൽ നൃത്തയിനത്തിൽ മത്സരാർത്ഥി ആയിരുന്നു.പഠന മികവിന് ദേശീയ തലത്തിൽ മികച്ച വിദ്യാർത്ഥിയായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പയ്യന്നൂർ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മംഗലാപുരം സെൻ്റ് അലോഷ്യസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.2015 കണ്ണൂർ യൂണിവേർസിറ്റി കലോത്സവത്തിൽ മികച്ച നടിയായ് തിരഞ്ഞെടുക്കപ്പെട്ടു. കേരള സംഗീത നാടക അക്കാദമി നാടക മത്സരങ്ങളിലും സാന്നിധ്യമറിയിച്ചു.Dr. അംബേദ്ക്കർ കോളേജിൽ നിന്ന് ബി.എഡ് ബിരുദം കരസ്ഥമാക്കിയതിന് ശേഷം ഹയർ സെക്കന്ററി അധ്യാപികയായും, കോളേജ് അധ്യാപികയായും സേവനമനുഷ്ടിച്ചു. ഇപ്പോൾ ഓൺലൈൻ ആയി  "ലേണേർസ് ഫ്രണ്ട്ലി " എന്ന പേരിൽ ടീച്ചേർസ് എലിജിബിലിറ്റി പരീക്ഷകൾക്കായുള്ള സ്ഥാപനം നടത്തി വരുന്നു. 2018 ലെ മികച്ച ചെറു കഥക്കുള്ള അക്ബർ കക്കട്ടിൽ കലാലയ കഥാ പുരസ്കാര ജേതാവായിരുന്നു.

2015ൽ മനോജ് കാന സംവിധാനം ചെയ്ത അമീബ എന്ന സംസ്ഥാന അവാർഡ് നേടിയ സിനിമയിലൂടെ ഡബ്ബിങ് മേഖലയിലേക്കെത്തി. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങൾക്കും, ഹ്രസ്വചിത്രങ്ങൾക്കും ശബ്ദം നൽകി. സന്തോഷ് കീഴാറ്റൂർ സ്ത്രീ വേഷത്തിലഭിനയിച്ച ഹ്രസ്വ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂരിന് ശബ്ദം നൽകിയിരുന്നു. 2020 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ "തിങ്കളാഴ്ച നിശ്ചയം " എന്ന ചിത്രത്തിലുടെ അഭിനയ രംഗത്തേക്ക് കടന്നു. ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്ത "സ്റ്റേറ്റ് ബസ് " ആണ് രണ്ടാമത്തെ  സിനിമ. 

ഉണ്ണിമായയുടെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പ്രൊഫൈലിവിടെ