സോണി ജെയിംസ്
1992 ഒക്റ്റോബർ 2 ന് ജെയിംസിന്റെയും മേരിക്കുട്ടിയുടെയും മകനായി കാസർക്കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജനിച്ചു. സ്ക്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബി എ സോഷ്യോളജി,ഡിപ്ലോമ ഇൻ സൌണ്ട് റെക്കോഡിംഗ് & ഡിസൈനിംഗ് എന്നിവ കഴിഞ്ഞു. മിക്സിംഗ് എഞ്ചിനീയർ ധരണിയാണ് സോണി ജെയിംസിന്റെ ഗുരു.
സോണി സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത് 2015 ലാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ആദ്യ റീലിന്റെ ഫോളി റെക്കോഡിസ്റ്റായിട്ടായിരുന്നു തുടക്കം. തുടർന്ന് ദൈവം സാക്ഷി, പാപം ചെയ്തവർ കല്ലെറിയട്ടെ, കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, ഗൌതമന്റെ രഥം, ബാൽക്കണി, കെജ്ജിറ.. എന്നീ മലയാള സിനിമകളിലും എൻ പേർ അനാഥൻ, സത്തം, രണസിംഗം.. എന്നിവയുൾപ്പെടെ ചില തമിഴ് സിനിമകളിലും ജാമൂൺ എന്ന ഹിന്ദി ചിത്രത്തിലും സൌണ്ട് ഡിസൈൻ & മിക്സിംഗ്, ഫോളി സൂപ്പർ വൈസിംഗ്, ഫോളി എഡിറ്റിംഗ് എന്നിവ ചെയ്തിട്ടുണ്ട്. കൂടാതെ കള്ളൻ ഡിസൂസ.WWW എന്ന ഡോക്യൂമെന്റ്രിയിലും പ്രവർത്തിച്ചിട്ടുണ്ട്.
വിലാസം- Vadakkekuttu(hou)
Mandapam (po)
Chittarikkal(via)
Kasargod district
mandapamsony@gmail.com
Fb-
https://www.facebook.com/profile.php?id=100008308838936