രമാദേവി കണ്ണഞ്ചേരി

Ramadevi Kannannchery
കോഴിക്കോട് രമാദേവി, രമാ നാരായണൻ, രമാദേവി കോഴിക്കോട്

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് കാടപ്പാടിയിൽ ജനിച്ചു. കോഴിക്കോട് മാലാപ്പറമ്പിലെ വിമെൻസ് പോളിടെക്‌നിക്കിൽ എസ്എഫ്ഐ പ്രവർത്തകയും ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്ന രമാദേവി  നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. സംവിധായകൻ ബാബു സന്തോഷ്‌ നടത്തിയിരുന്ന ബാലെ ട്രൂപ്പിലെ പ്രധാന നടിയായിരുന്നു രമാദേവി. കേരളമൊട്ടുക്ക് അവർ ബാലെ കളിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ചില അമച്വർ നാടകവേദികളിലും രമാദേവി സജീവമായിരുന്നു. സിപിഐ എം കുന്നത്ത് ബ്രാഞ്ച് അംഗമായ രമാദേവി നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 

2002 ൽ മോഹൻലാൽ ചിത്രമായ താണ്ഡവം ത്തിലൂടെയാണ് രമാദേവി സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. സൂഫി പറഞ്ഞ കഥവടക്കുംനാഥൻഅണ്ണൻ തമ്പിഉസ്താദ് ഹോട്ടൽ, എന്നിവയുൾപ്പെടെ നൂറ്റമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൂക്കാലം വരവായി, മിന്നുകെട്ട്, ഗുരുവായൂരപ്പൻ, എം 80 മൂസ....തുടങ്ങിയ കുറച്ചു സീരിയലുകളിലും രമാദേവി അഭിനയിച്ചു.

ഭർത്താവ് നാരായണൻ കണ്ണഞ്ചേരി കേരള ഗ്രാമീൺ ബാങ്കിലെ സീനിയർ മാനേജരാണ്. മക്കൾ: നിതിൻ, രഞ്ജിത്ത്.