രാജിനി ചാണ്ടി

Rajini Chandy

1981 ജൂലൈ 18 -ന്  എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. ബിരുദ പഠനത്തിനുസേഷം വിവാഹിതയായ രാജിനി ഭർത്താവിനൊപ്പം മുംബൈയിൽ താമസമാക്കി. ഭർത്താവ് പി വി ചാണ്ടി സ്റ്റൊക്ക് മാർക്കറ്റ് പ്രൊഫഷണലായിരുന്നു. മുബൈയിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലായിരുന്നു രാജിനി വർക്ക് ചെയ്തിരുന്നത്. അതിനുശേഷം പ്രായമായവർക്ക് വേണ്ടി ഒരും ജിം സെന്റർ തുടങ്ങി. എയ്റോബിക്സിലും നീന്തലിലുമൊക്കെ ചെറുപ്പത്തിലേ വലിയ താത്പര്യമുള്ളയാളായിരുന്നു രാജിനി ചാണ്ടി. കൈരളി വി ടിവിയിലെ എയ്റോബിക്സ് സെഷൻ പ്രോഗ്രാമിൽ രാജിനി ചാണ്ടി ഒരിക്കൽ പങ്കെടുത്തിരുന്നു.

തന്റെ അറുപത്തിയഞ്ചാം വയസ്സിലാണ് രാജിനി ചാണ്ടി സിനിമാഭിനയത്തിൽ അരങ്ങേറുന്നത്. 2016 -ൽ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി അവർ അഭിനയിച്ചു. തുടർന്ന് ഗാന്ധിനഗറിൽ ഉണ്ണിയാർച്ച, ഇടുക്കി ബ്ളാസ്റ്റേഴ്സ്, ദി ഗാംബ്ലർ എന്നീ സിനിമകളിൽ കൂടി രാജിനി ചാണ്ടി അഭിനയിച്ചു. ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്നു രാജിനി. ഭർത്താവിനോടൊപ്പം കൊച്ചിയിൽ താമസിയ്ക്കുന്ന രാജിനി ചാണ്ടിയ്ക്ക് ഒരു മകളാണുള്ളത്.