പൗളി വൽസൻ
Pouly Valsan
നാടകരംഗത്ത് നിന്നും സിനിമയിലേക്കെത്തിയ അഭിനേത്രി. പി ജെ ആന്റണിയുടെ നാടകങ്ങളിൽ താരമായിരുന്ന പൗളി വൽസൻ അക്കാലത്തെ പ്രഗത്ഭ നാടകനടിയായി പേരെടുത്തിരുന്നു. പൗളിവത്സൻ താരമായും മലയാളസിനിമയിൽ മെഗാസ്റ്റാർ ആയി മാറിയ മമ്മൂട്ടി ജൂനിയർ ആർട്ടിസ്റ്റായും തിയറ്ററിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്ന കാലമുണ്ടായിരുന്നു എന്ന് മമ്മൂട്ടി ഓർക്കുന്നു. തിലകൻ, പി ജെ ആന്റണി എന്നിവരുടെ നാടകക്കളരിയിലാണ് പൗളി വത്സൻ കൂടുതലും അഭിനയിച്ചു വന്നിരുന്നത്. 2018-ൽ ഈ മ യൗ എന്ന ചിത്രത്തിൽ പെണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർശിനു പൗളി വൽസൻ അർഹയായി.
കടപ്പാട് : സിബി ജോസ് ചാലിശേരി
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സ്റ്റാർ | കോളേജ് ക്ലീനിംഗ് സ്റ്റാഫ് | ഡോമിൻ ഡിസിൽവ | 2021 |
സുമേഷ് & രമേഷ് | മേരി | സനൂപ് തൈക്കൂടം | 2021 |
സി ഐ ഡി രാമചന്ദ്രൻ റിട്ട. എസ് ഐ | സനൂപ് സത്യൻ | 2024 | |
സാരഥി | ആശുപത്രിയിലെ രോഗിയുടെ ബന്ധു | ഗോപാലൻ മനോജ് | 2015 |
ശിക്കാരി ശംഭു | സുഗീത് | 2018 | |
വെൽക്കം ടു സെൻട്രൽ ജെയിൽ | സുന്ദർദാസ് | 2016 | |
വികൃതി | റീത്തമ്മ | എംസി ജോസഫ് | 2019 |
വാർത്തകൾ ഇതുവരെ | തിത്തിരി ചേട്ടത്തി | മനോജ് നായർ | 2019 |
വാതിൽ | രമാകാന്ത് സർജു | 2023 | |
ലൂക്ക | സലോമി | അരുൺ ബോസ് | 2019 |
ലീല | ഏലിയാമ്മ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2016 |
മേപ്പടിയാൻ | വെണ്ടർ മേരി | വിഷ്ണു മോഹൻ | 2022 |
മിന്നൽ മുരളി | ഗ്രാമവാസി 1 | ബേസിൽ ജോസഫ് | 2021 |
മാംഗല്യം തന്തുനാനേന | സൗമ്യ സദാനന്ദൻ | 2018 | |
മംഗ്ളീഷ് | വെറോണിക്ക | സലാം ബാപ്പു പാലപ്പെട്ടി | 2014 |
ഭീഷ്മപർവ്വം | പൗളിത്താത്തി | അമൽ നീരദ് | 2022 |
ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 | |
ഫ്രഞ്ച് വിപ്ളവം | മജു കെ ബി | 2018 | |
പ്രേമസൂത്രം | പല്ലൻ സുനിയുടെ അമ്മ | ജിജു അശോകൻ | 2018 |
പ്രെയ്സ് ദി ലോർഡ് | കാർത്ത്യായനി | ഷിബു ഗംഗാധരൻ | 2014 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സൗദി വെള്ളക്ക | തരുൺ മൂർത്തി | 2022 |
Submitted 9 years 10 months ago by Neeli.
Edit History of പൗളി വൽസൻ
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
30 Jan 2022 - 19:35 | Ashiakrish | ഫോട്ടോ |
13 Dec 2018 - 00:24 | Manikandan | |
13 Dec 2018 - 00:22 | Manikandan | |
20 Nov 2014 - 18:49 | Kiranz | |
20 Nov 2014 - 18:48 | Kiranz | ഹ്രസ്വപ്രൊഫൈൽ ചേർത്തു |
19 Oct 2014 - 06:34 | Kiranz | |
13 Jul 2014 - 19:23 | Neeli |