മംത മോഹൻദാസ്

Mamta Mohandas
മമത മോഹൻദാസ്
മംത മോഹൻദാസ്
മമ്ത മോഹൻദാസ്
ആലപിച്ച ഗാനങ്ങൾ: 6

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1984 നവംബർ 14-ന് കണ്ണൂർ സ്വദേശികളായ മോഹൻദാസിന്റെയും ഗംഗയുടെയും മകളായ മംമ്ത ജനിച്ചു വളർന്നത് ബഹറിനിലായിരുന്നു. ബഹറിൻ ഇന്ത്യൻ സ്കൂളീലായിരുന്നു മംമ്ത പഠിച്ചത്. ബാംഗ്ലൂർ മൗണ്ട് കാർമൽ കോളേജിലായിരുന്ന് ഡിഗ്രി പഠനം. IBM പോലുള്ള കമ്പനികളുടെ പ്രിന്റ് ആഡിന് മോഡലായിട്ടാണ് മംമ്തയുടെ തുടക്കം. ബാംഗ്ലൂരിൽ നടന്നിരുന്ന ഫാഷൻ ഷോകളിൽ റാമ്പുകളിൽ ചുവടുവെച്ചിരുന്നു. നല്ലൊരു ഗായിക കൂടിയായ മംമ്ത ഹിന്ദുസ്ഥാനി, കർണ്ണാട്ടിക് സംഗീത മേഖലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ 2005 -ലാണ് മംമ്ത അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് നിരവധി മലയാള സിനിമകളിൽ നായികയായി അഭിനയിച്ചു. മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി.. തുടങ്ങിയ മുൻനിര നായകൻമാരുടെയെല്ലാം നായികയായി മംമ്ത അഭിനയിച്ചു. 2007 മുതൽ മംമ്ത തമിഴ്,തെലുങ്ക് സിനിമകളിലും അഭിനയിയ്ക്കാൻ തുടങ്ങി.  Karu Pazhaniappan എന്ന സിനിമയിലാണ് മംമ്ത തമിഴിൽ ആദ്യമായി അഭിനയിയ്ക്കുന്നത്. ചിരഞ്ജീവി നായകനായ  Yamadonga എന്ന എസ് എസ് രാജമൗലി ചിത്രത്തിലൂടെയാണ് തെലുങ്കിലേയ്ക്കുള്ള പ്രവേശം. 2008 -ൽ Gooli എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് കന്നഡയിലും തന്റെ കഴിവുതെളിയിച്ചു മംമ്ത. കഥ തുടരുന്നു എന്ന സിനിമയിലെ അഭിനയത്തിന് 2009 -ലെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് മംമ്ത സ്വന്തമാക്കി.

തെലുങ്കു സിനിമയായ Rakhi യിലൂടെ മംമ്ത പിന്നണിഗായികയായി മാറി. പതിനഞ്ചിലധികം തെലുങ്കു ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. മൂന്ന് തമിഴ് ചിത്രങ്ങളിലും മംമ്ത ഗായികയായി. വിജയ് നായകനായ Villu എന്ന ചിത്രത്തിലെ " ഡാഡി മമ്മി വീട്ടിൽ ഇല്ലൈ..  എന്ന മംമ്ത പാടിയ ഗാനം സൂപ്പർഹിറ്റായി മാറി. മലയാളത്തിൽ അൻവർ എന്ന സിനിമയിലാണ് മംമ്ത ആദ്യമായി ഒരു ഗാനം ആലപിയ്ക്കുന്നത്. തുടർന്ന് അഞ്ച് മലയാളം സിനിമകളിൽ അവർ ഗാനങ്ങൾ ആലപിച്ചു.

 മംമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു. ക്യാന്‍സര്‍ രണ്ടുതവണ ശരീരത്തെ കീഴ്‌പ്പെടുത്തിയിട്ടും അതിനെ  അതിജീവിച്ച് സിനിമാലോകത്തേക്ക് തിരിച്ചുവന്നു.