കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു (happy)

കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു -
കലമാനിനെയുണ്ടാക്കി ങ്ഹും (2)
മകരനിലാവിൻ മടിയിലിരുത്തി
മാനത്തെ വളർത്തമ്മാ
മാനത്തെ വളർത്തമ്മ 

വെൺ തിങ്കൾക്കല കാച്ചിക്കൊടുത്തു
വെള്ളിമൊന്തയിൽ പാല്... പാല്
കുഞ്ഞിക്കാറ്റു കൊണ്ടെക്കൊടുത്തു
കുഞ്ഞുടുപ്പിനു ശീല 
കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു -
കലമാനിനെയുണ്ടാക്കി 

പൂനിലാവും പുള്ളിമാനും
പൂവിറുത്തു നടന്നൂ (2)
കരിമുകിൽ കാട്ടിലെ കൊമ്പനാനകൾ  (2)
കണ്ടു കൊതിച്ചു നടന്നു
അമ്പിളിക്കുഞ്ഞിനെ കൈമാറി മാറി
തുമ്പിക്കൈയിലുയർത്തീ - ആനകൾ
തുമ്പിക്കൈയ്യിലുയർത്തീ

വിണ്ണും മണ്ണും തങ്കം മെഴുകി
വെളുത്ത വാവ് - നാടാകെ
വെളുത്ത വാവ് 

കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു -
കലമാനിനെയുണ്ടാക്കി 
മകരനിലാവിൻ മടിയിലിരുത്തി
മാനത്തെ വളർത്തമ്മാ
മാനത്തെ വളർത്തമ്മ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalimannu menanjumenanjoru (happy)

Additional Info

അനുബന്ധവർത്തമാനം