നിഷ അഗർവാൾ

Nisha Agarwal

തെന്നിന്ത്യൻ ചലച്ചിത്ര നടി. സുമൻ അഗർവാളിന്റെയും വിനയ് അഗർവാളിന്റെയും മകളായി പഞ്ചാബിൽ ജനിച്ചു. നിഷ പഠിച്ചതും വളർന്നതും മുബൈയിലായിരുന്നു.. പ്രശസ്ത ചലച്ചിത്ര നടി കാജൽ അഗർവാൾ നിഷയുടെ മൂത്ത സഹോദരിയാണ്. 2010 ൽ Yemanadi Ee Vela  എന്ന തെലുങ്കു ചിത്രത്തിലാണ് നിഷ അഗർവാൾ ആദ്യമായി അഭിനയിച്ചത്. 2012 ൽ Ishtam എന്ന സിനിമയിലൂടെ തമിഴിലും അഭിനയിച്ചു. 2014 ലാണ് നിഷ മലയാളത്തിലെത്തുന്നത്. ഭയ്യാ ഭയ്യാ എന്ന സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്. പിന്നീട് കസിൻസ് എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലായി പത്തോളം സിനിമകളിൽ നിഷ അഗർവാൾ അഭിനയിച്ചിട്ടുണ്ട്.