നീതുരാജ്

Neethuraj

കെ കെ രാജപ്പന്റെയും ഗീതമ്മയുടെയും മകളായി കോട്ടയം ജില്ലയിലെ കോരുത്തോട് ജനിച്ചു. കോരുത്തോട് സി. കേശവൻ മെമ്മോറിയൽ സ്കൂൾ, പാലാ അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലായിരുന്നു നീതുരാജിന്റെ വിദ്യാഭ്യാസം. എംജി യൂണിവേഴ്സിറ്റി മീറ്റിൽ Throws, Taekwondo, Powerlifting. എന്നീ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ഓഡിഷൻ വഴിയാണ് നീതു സിനിമയിലേയ്ക്കെത്തുന്നത്. 2018 -ൽ പരിപ്പുവട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം പട്ടം എന്ന സിനിമയിലും നീതു അഭിനയിച്ചു. സിനിമകൾ കൂടാതെ കിളിപോയി, പിരാന്തൻ എന്നീ ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

നീതുരാജ് - Gmail, Facebook Instagram