സ്വപ്നങ്ങളാദ്യമായ് ഇന്നെൻ

 

സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ
മുത്തുവിളക്കില്‍ തിരികൊളുത്തീ (2)
സര്‍ഗ്ഗത്തെ ഗംഗ സ്വരരാഗലോലയെന്‍
പുഷ്പസാനുക്കളിലൊഴുകിയെത്തീ
(സ്വപ്നങ്ങളാദ്യമായ് ...)

ഈ മധുയാമത്തില്‍ ഈ മണ്‍കുടിലൊരു
പ്രേമഹര്‍ഷത്തിന്‍ മണിമന്ദിരം(2)
ഈ മനോഹരവേദിയില്‍ മന്മഥ (2)
ദേവനു പുഷ്പതുലാഭാരം
(സ്വപ്നങ്ങളാദ്യമായ് ...)

ദാഹിച്ചു നിന്ന ഞാന്‍ ഈ അധരത്തിലെ
താമരത്തേന്‍കിണ്ണം നുകര്‍ന്നോട്ടേ(2)
പൂവിടും രോമാഞ്ചവല്ലരിയായ് നിന്റെ (2)
പൂമേനി തന്നില്‍ പടര്‍ന്നോട്ടേ
(സ്വപ്നങ്ങളാദ്യമായ് ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnangal Aadyamaay Innente

Additional Info

Year: 
1977

അനുബന്ധവർത്തമാനം