പ്രണയമെന്നൊരു വാക്ക്

പ്രണയമെന്നൊരു വാക്ക് ...
കരുതുമുള്ളിലൊരാൾക്ക്...
ഒരു വാക്ക്..ഒരു നോക്ക്...
ഒഴുകിടാമതിലേയ്ക്ക്...
ഈ പ്രണയമെന്നൊരു വാക്ക് ..
കരുതുമുള്ളിലൊരാൾക്ക് ...

ഒരു വിരൽ തഴുകലിൻ 
തേനല്ല പ്രണയം ..
ഒരു പകൽ കനവുപോൽ 
പൊഴിയില്ല പ്രണയം..
ഓരോ നിനവിലും നനുനനെ വന്നൊരീ നിപ്പ്..
ഈ പ്രണയമെന്നൊരു വാക്ക് ..
കരുതുമുള്ളിലൊരാൾക്ക്..

ഒരു കടൽ ദൂരവും ദൂരമല്ല 
ഒരു കനൽച്ചുഴിയിലും വാടുകില്ല ...
എന്നും എവിടെയും കൂടെയുണ്ടെന്നൊരുറപ്പ് ..
ഈ പ്രണയമെന്നൊരു വാക്ക് ..
കരുതുമുള്ളിലൊരാൾക്ക്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayamennoru vaakk

Additional Info

Year: 
2022

അനുബന്ധവർത്തമാനം