പ്രകൃതീ പ്രഭാവതീ

പ്രകൃതീ പ്രഭാവതീ നിയതീ നിയമവതീ
പ്രകൃതീ പ്രഭാവതീ നിയതീ നിയമവതീ
നിരതിശയം നിന്‍ വ്യാസം നിത്യ ഹരിത വിന്യാസം
പ്രകൃതീ പ്രഭാവതീ നിയതീ നിയമവതീ

നവനവ ശുഭ ഭാവനകള്‍ നിറമിളകും
ദലമുണരും പൂമ്പൊടി വിതറും
കുസുമ വിരാജിത രൂപം
നവനവ ശുഭ ഭാവനകള്‍ നിറമിളകും
ദലമുണരും പൂമ്പൊടി വിതറും
കുസുമ വിരാജിത രൂപം
നറുമണമായ് നലമൊഴുകും
തൂമധു തുളിയായ് തൂകിന മധുരിത ഭാവം
നറുമണമായ് നലമൊഴുകും
തൂമധു തുളിയായ് തൂകിന മധുരിത ഭാവം
വസുന്ധര......ഹൃതംഭര..പകലിരവുകള്‍
വേലാതരംഗ ഝം ഝം ഝംകാരം  പൊഴിയും
ചലദളികുലം അഴകുകള്‍ തിരയും ലീലാകരം

പ്രകൃതീ പ്രഭാവതീ നിയതീ നിയമവതീ

മൃദുല പവന വീജനമായ്
പുലരൊളിയുടെ കുളികുളിരില്‍
പൊന്നിളപുതുകി  തളിരുടയാടകള്‍ ചാര്‍ത്തി
മൃദുല പവന വീജനമായ്
പുലരൊളിയുടെ കുളികുളിരില്‍
പൊന്നിളപുതുകി  തളിരുടയാടകള്‍ ചാര്‍ത്തി
കനല്‍ നടുവില്‍ കനകമയം
വന്‍ തപമിളകും ഗ്രീഷ്മമുതഗ്രത കാട്ടീ
കനല്‍ നടുവില്‍ കനകമയം
വന്‍ തപമിളകും ഗ്രീഷ്മമുതഗ്രത കാട്ടീ
പ്രശാന്തമായ് ദിനാന്തമായ് വെളിവിരുളിനെ ആലിംഗനത്തില്‍
അടിമുടി സൌന്ദര്യം ചാര്‍ത്തും നിശയൊഴിയവേ
വീണ്ടും മഹിയുടെ പുനര്‍ജന്മമായ്

പ്രകൃതീ പ്രഭാവതീ നിയതീ നിയമവതീ
നിരതിശയം നിന്‍ വ്യാസം
നിത്യ ഹരിത വിന്യാസം
പ്രകൃതീ പ്രഭാവതീ നിയതീ നിയമവതീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prakruthee Prabhavathee

Additional Info

Year: 
1984

അനുബന്ധവർത്തമാനം