പൂങ്കാറ്റേ വാ

പൂങ്കാറ്റേ  വാ
കുളിരും  മണവും  നീ  തൂകി  വാ വാ...
ഈ ലതാചികുരം നിറയെ പൂക്കളം 
തീര്‍ക്കാന്‍ നിലാ സുന്ദരീ
താരത്തൂമിഴിയാല്‍ തിരയുന്നു നിന്നെ
കനവൂറും കരളുമായ്‌ നീളെ

മകര മഞ്ഞിന്റെ നനവില്‍ നാണം
തെളിഞ്ഞ പൊന്‍ മേനി
ഇളകി മാന്‍മിഴി  പിടഞ്ഞു തുള്ളും
മൃദംഗ  നടകേളി
വാനമേഘമാം  തേരിലേറി
ഇതുവഴി  വിരുന്നു  വാ
കണിയെനിക്കിന്നൊരുക്കി വാ
ഇതുവഴി  വിരുന്നു വാ
കണിയെനിക്കിന്നൊരുക്കി വാ

പൂങ്കാറ്റേ  വാ
കുളിരും  മണവും  നീ  തൂകി  വാ വാ...
ഈ ലതാചികുരം നിറയെ പൂക്കളം 
തീര്‍ക്കാന്‍ നിലാ സുന്ദരീ
താരത്തൂമിഴിയാല്‍ തിരയുന്നു നിന്നെ
കനവൂറും കരളുമായ്‌ നീളെ

കടൽ കടഞ്ഞും തിര ചികഞ്ഞും പവിഴമുത്തുകൾ താ
കന്നിവയലുകൾ കൊയ്തു കൂട്ടി നെന്മണി കുല താ
പുഴകൾ മലകൾ വനങ്ങൾ താണ്ടി വാ
നിന്റെ പൊന്മുളം തണ്ടിലൂതും മന്ത്രഗീതം താ
നിന്നെയെന്നും ഓർത്തിരിക്കാൻ ഉള്ളതും നീ താ
പറയും കരളിൽ നിറയും കഥകൾ ചൊരിയും
കനിയും മധുരം നുണയാൻ പൂങ്കാറ്റെ വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Poonkaate Vaa

Additional Info

Year: 
1986

അനുബന്ധവർത്തമാനം