പിടയ്ക്കുന്ന പരൽ മീൻ

പിടയ്ക്കുന്ന പരൽമീൻ പോൽ മിഴികൾ തുടുക്കുന്നൊരിതൾ പോലെ ചൊടികൾ(2)
പാലപ്പം പോലത്തെ ചേലോത്ത കവിളിന്മേൽ
മലരമ്പൻ കവിതകൾ കുറിച്ചു
ഞാനതിൽ ചുടുമുത്തം കൊടുക്കുവാൻ കൊതിച്ചു..(പിടയ്ക്കുന്ന)

അരയന്നപ്പിട തോൽക്കും നടയാ
പനങ്കുല നാണിയ്ക്കുന്ന മുടിയാ
ചിരിയ്ക്കുമ്പം ഒരു പൂനിലാവാ കരയുമ്പോൾ മഴക്കാറാ..(ചിരിയ്ക്കുമ്പം)
കരളിലു നിറയണ കുളിരുമായി അവളെന്നെ കറക്കുവാൻ നടക്കുന്നുണ്ടൊരുക്കം
ഇന്നെന്റെ ഇടനെഞ്ചിൽ പെരുമ്പറ മുഴക്കം
(പിടയ്ക്കുന്ന)

ഇടത്തു കണ്ണിടയ്ക്കിടെ ഇടിപ്പാ തലയ്ക്കകത്തൊരു തരം പെരുപ്പാ
ഉറങ്ങുമ്പം കനവിൽ നിറയും
ഉണരുമ്പം അവൾ മായും.(ഉറങ്ങുമ്പം)
ഉടനിതിനൊരു നടപടിയാക്കിയെടുക്കാനായ്.
ഒഴിയ്ക്കുന്നു ഞാനെന്റെ ഉറക്കം
ചെന്നു മനസ്സമ്മതം വാങ്ങാൻ തിടുക്കം...

(പിടയ്ക്കുന്ന)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pidaykunna paral meen