പാലാഴിത്തിരമേലെ നീരാടിയെത്തുന്ന

പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ
പവിഴാധരങ്ങളാൽ അമൃതം പൊഴിക്കുമ്പോൾ
ഒരു തുള്ളി തന്നീടുമോ

പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ

മുടിയിൽ ചൂടുവാൻ കോർത്തൊരു മാല്യത്തിൻ 
മണിമുത്തെനിക്കേകുമോ
തിരുനെറ്റിയിൽ നീ ചാർത്താനൊരുക്കിയ കളഭം നൽകീടുമോ
കളഭം നൽകീടുമോ

പാലാഴിത്തിരമേലെ നീരാടിയെത്തുന്ന
വാർതിങ്കളരയന്നമേ

താരാപഥം താണ്ടി താഴത്തെ ഭൂമൊയിൽ 
ആരോമലേ പോരുമോ
ദാഹിക്കുമെൻ ഭിക്ഷാപാത്രം നിറയ്ക്കുമോ
സ്നേഹം പകർന്നീടുമോ
സ്നേഹം പകർന്നീടുമോ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palazhithiramele

Additional Info

Year: 
1977

അനുബന്ധവർത്തമാനം