ഒരു നാളിലൊരു നാളിൽ

 

ഒരു നാളിലൊരുനാളിലൊരുനാളിൽ
നിന്നെ ഒരുക്കുമല്ലോ ഞങ്ങളൊരുക്കുമല്ലോ
പൂ കൊണ്ടും പൊന്നു കൊണ്ടും
പുടവ കൊണ്ടും നിന്നെ
പൂമകളെപ്പോലൊരുക്കുമല്ലോ
ഞങ്ങളൊരുക്കുമല്ലോ
( ഒരു നാളിൽ...)

പനിനീരിൻ കുളിരുള്ള മണിയറയിൽ
പാരിജാതമണമുള്ള മണിയറയിൽ
മണവാളൻ വിരുന്നിനു വരുന്ന നാളിൽ
നിന്നെ മണവാട്ടിയായി ഞങ്ങൾ ഒരുക്കുമല്ലോ
( ഒരു നാളിൽ...)

മുടി കോതി കുടമുല്ലയണിയുമല്ലോ
മുഴുതിങ്കൾതിലകവുമണിയുമല്ലോ
മിഴികളിലൊരു നാണം തളിർക്കുമല്ലോ
പിന്നെ ഇലത്താളമിടനെഞ്ഞിൽ മുറുകുമല്ലോ
( ഒരു നാളിൽ...)

മഴവില്ലിന്നഴകുള്ള മണിയറയിൽ
ഏഴുതിരി വിളക്കുള്ള മണിയറയിൽ
മദനന്നു മലർക്കണിയൊരുക്കും പെണ്ണേ
നിന്നെ മണിയറയ്ക്കുള്ളിൽ കുടിയിരുത്തും ഞങ്ങൾ
( ഒരു നാളിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru naalil oru naalil

Additional Info

അനുബന്ധവർത്തമാനം