ഓ മുറ്റത്തെ മുല്ലത്തൈ

 

ഓ  മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും
മണവാട്ടിപ്പെണ്ണായ് ചമയുന്നേ
മൈയ്യണിയും കണ്‍കള്‍ തുടിക്കുന്നേ
പൂക്കമ്മല്‍ കാതിലിണങ്ങുന്നേ
പുളിയിലകള്‍ കസവിനു പാവുന്നേ
 ഏലസ്സുകള്‍ മാലകൊലുസ്സിന്നോ
( ഓ.. മുറ്റത്തെ മുല്ലത്തൈ ..)

ധീംത തനനന ധനനന ധനനന
ധീംത തനനന
തേവാര കൊട്ടിലില്‍ ഉത്സവ ദീവദളങ്ങള്‍ വിരിഞ്ഞപ്പോള്‍
അതു നിന്നെപ്പോലെ തെളിഞ്ഞല്ലോ
മുത്തോലപ്പന്തലിന്നുള്ളിലെ മുന്തിരി വള്ളി തളിര്‍ത്തപ്പോള്‍
മണിമാറില്‍ മുത്തു കുരുത്തല്ലോ
മുടിയില്‍ നിന്റെ മുകില്‍ മുടിയില്‍
വിരിയും എന്നും വനവസന്തം
ഞാന്‍ നിന്‍റെ സീമന്തശ്രീരേഖയില്‍
ആരാരും ചാര്‍ത്താത്ത സൂര്യാംശു ചാര്‍ത്തുമ്പോള്‍
അനുരാഗ മലര്‍മഴയിന്നെങ്ങും
(ഓ.. മുറ്റത്തെ മുല്ലത്തൈ ...)

ഞൊറിയിട്ടു മുറുക്കിയുടുത്തൊരു പീലിച്ചേലയുലഞ്ഞപ്പോള്‍
അരയന്ന നടത്തമിടഞ്ഞല്ലോ
പവനൂതിയുരുക്കിയെടുത്തൊരു തൂവല്‍ കൊണ്ടു തലോടുമ്പോള്‍
കണ്ണാടിക്കവിളു തുടുത്തല്ലോ
തൊഴുകൈ. മലരിടും ഉഷസ്സന്ധ്യേ
പകരാം എന്റെ ജലതീര്‍ത്ഥം
ഞാന്‍ നിന്റെ  വെണ്മേഘ വിണ്‍വീണയില്‍
ആരാരം കേള്‍ക്കാത്ത സംഗീതം മീട്ടുമ്പോള്‍
നവരാത്രി നിലാവാണെങ്ങെങ്ങും  ഹോ
(ഓ.. മുറ്റത്തെ മുല്ലത്തൈ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oh muttathe mullathai

Additional Info

അനുബന്ധവർത്തമാനം