നിലാവകലെ

നിലാവകലെ തേടുന്നു ഞാനുമകലെ

കണ്ണീരോ എൻ കൂടെ 

പൊഴിയും മലരായ് ഞാൻ തനിയെ

ഇരുളിൽ വാനിൽ കാർമേഘമായ് 

നീയെവിടേ ...  നീയെവിടേ... 

 

മിഴിനീർ മായ്ക്കാനായ് പുണരുന്നീ തീരം

മാറോടണയുന്നീ തിരമാലകൾ

പോയൊരു ജന്മത്തിൻ ശാപങ്ങൾ പേറി

അലയും ഞാനേതോ വഴികളിൽ ...

നീയെവിടേ ..  നീയെവിടേ ..  നീയെവിടേ  

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavakale