മിണ്ടാതേ തമ്മിൽ

മിണ്ടാതേ തമ്മിൽത്തമ്മിലൊന്നും മിണ്ടീടാതേ
കൺപീലിത്തുമ്പാൽ പോലും ഒന്നും ചൊല്ലിടാതേ
മിണ്ടാതേ തമ്മിൽത്തമ്മിലൊന്നും മിണ്ടീടാതേ
കൺപീലിത്തുമ്പാൽ പോലും ഒന്നും ചൊല്ലിടാതേ

മനമറിയുമിതിരുവരുമേ മഴനനയുമിതൊരു വഴിയേ
ഒരു പുഴയുടെ ഇരുകരയായിനി നീയും ഞാനുമേ

മിണ്ടാതേ തമ്മിൽത്തമ്മിലൊന്നും മിണ്ടീടാതേ
കൺപീലിത്തുമ്പാൽ പോലും ഒന്നും ചൊല്ലിടാതേ

സ്വയമൊഴുകണ പാതയാകേ മഴനിഴലല പോലെ നീയേ
പകലിരവറിയാതേ ... ഒരു തരി പിരിയാതേ ...
മനമാകേ നീയേ പുലർകാലമാനനീലിമേ
അകലാതേ കൂടെ പൊരുൾ വാക്കിനെന്ന പോലവെ
ഒരു മറുമൊഴി പറഞ്ഞിടാതെ
ഒരു ചെറുമിഴി പകർന്നിടാതേ വന്നേ എന്നിലായ്

മിണ്ടാതേ തമ്മിൽത്തമ്മിലൊന്നും മിണ്ടീടാതേ
കൺപീലിത്തുമ്പാൽ പോലും ഒന്നും ചൊല്ലിടാതേ

കരതിരയണ തോണിപോലേ തുഴയെറിയുകയാണു മോഹം
ജലമണികളിലൂടെ കനവിഴ മുറിയാതേ
തണലായി നീയേ വിരൽ നീട്ടിവന്നു നോവിലായ്
മിഴിനീരു മായേ ഇതൾ ചേർന്നു നമ്മളീ വഴി
ചിരിയുടെ മഴ നനഞ്ഞുപോകേ
ചിറകൊടു ചിറകലിഞ്ഞുപോകേ
പാടൂ കാതിലായ്

മിണ്ടാതേ തമ്മിൽത്തമ്മിലൊന്നും മിണ്ടീടാതേ
കൺപീലിത്തുമ്പാൽ പോലും ഒന്നും ചൊല്ലിടാതേ
മനമറിയുമിതിരുവരുമേ മഴനനയുമിതൊരു വഴിയേ
ഒരു പുഴയുടെ ഇരുകരയായിനി നീയും ഞാനുമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mindaathe Thammil