മെല്ലെ തൊടണ് നറുമണം

മെല്ലെ.. തൊടണ് നറുമണം 
കണ്ടേ കണ്ണിലാ നിറം
ഉണ്ടേ നിലാവിന്റെ കൂടും കാറ്റും
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരട്ടീണം
തേൻകിനിയും താരട്ടീണം

നേർത്തുവീണ മഞ്ഞിലുണ്ടാ വാക്കിൻ തണുപ്പ് 
റാന്തലിന്റെ കണ്ണിലുണ്ടാ നോക്കിൻ മിനുപ്പ്
ചെറുചൂടിൽ ഇനി നാവിൽ അറിയുന്ന രുചിയൊന്നിൽ
സ്നേഹസ്പർശനം
ഓർമ്മപ്പൂകൊണ്ടാരോ കാലത്തിൻ നെറ്റിയിൽ
മൂവന്തിപ്പൊട്ടിട്ടാലും
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരട്ടീണം
തേൻകിനിയും താരട്ടീണം

സ്നേഹമെന്ന തൂവലാലേ മേയും തുരുത്ത്
പൂങ്കുരുന്നു താരകങ്ങൾ തൂകും  ഇനിപ്പ്
ഇഴചേർന്നുനില്പിന്റെ  വിലയേറെ അറിയുന്നതീ 
നിലാവിലോ..
നൂലൂർന്നു പോയിടും ജീവന്റെ മുത്തുകൾ
ഓരോന്നായി കോർത്തിട്ടാലും
ഇല്ലാതെ പോകുന്നതൊന്നുമാത്രം
നെഞ്ചിൻ താരട്ടീണം
തേൻകിനിയും താരട്ടീണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Melle thodanu narumanam

Additional Info

Year: 
2022

അനുബന്ധവർത്തമാനം