കുഞ്ഞിക്കുഞ്ഞോമന - M

കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ
ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ 
കുന്തിരിക്കക്കുന്നിലും 
നൂറിൻ മലയിലും കേറിയിറങ്ങി
പരിമളപ്പെടും ഓർമ്മയുമായ് 
ഓടിവായോ ഓടിവായോ
കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ
ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ 

നാളും നാഴികയും നീങ്ങാമനസ്സിലെ
തേൻകുളിരും തേടിവരും മധുമാസമേ
വേനല്‍പ്പുഴവഴിയേ മേനിയിലീറനുമായ്
നീളും നിഴലായ്...
നീളും നിഴലായ് പ്രാണനിലുണരും രോമാഞ്ചമേ
കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ
ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ 

തൂവും പുഞ്ചിരിയിൽ കൊഞ്ചും മൊഴിയിലും
തൂമെഴും കണ്ണിലും കനവായിരം
കന്നിക്കണിനിറമായ് കണ്ണിതിലുമ്മ
നിറഞ്ഞൂറും സുഖമായ്
ജീവനിലലിയൂ ആനന്ദമേ

കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ
ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ 
കുന്തിരിക്കക്കുന്നിലും 
നൂറിൻ മലയിലും കേറിയിറങ്ങി
പരിമളപ്പെടും ഓർമ്മയുമായ് 
ഓടിവായോ ഓടിവായോ
കുഞ്ഞിക്കുഞ്ഞോമന കുന്നിക്കുരുവേ നീ
ഒന്നാംരാവിലെ അമ്പിളിക്കുളിരല്ലേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjikkunjomana - M

Additional Info

Year: 
1999

അനുബന്ധവർത്തമാനം