കേഴുക ആത്മസഖീ

 

കേഴുക ആത്മസഖീ
കേഴുക ആത്മസഖീ
തകരുന്നിതാ കിനാക്കള്‍
കേഴുക ആത്മസഖീ

പാഴ് കണ്ണീരിന്‍ പൂക്കളാലിനി
പ്രണയത്തിന്‍ ചിത മൂടിടാം
കാലലീല തന്‍ കരുവായ് വീണ്ടും
വിധിയോടായ് വിളയാടീടാം

പ്രേമരാത്രി തന്‍ ഓര്‍മ്മകള്‍ വാടീ
ജീവിതവാനില്‍ കൂരിരുള്‍ മൂടി
താവക വിജന കുടീരം നിറയാന്‍
പാടുക മിഴിനീരണി ഗാനം
(കേഴുക ആത്മസഖീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kezhuka athmasakhi

Additional Info

അനുബന്ധവർത്തമാനം