കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടോ

കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടോ
മണ്ണു് മെതിക്കാന്‍ കരുത്തുള്ള പെണ്ണുണ്ടോ
എങ്ങടെയൂരിന്റെ കണ്ണായ ചെക്കനു്
നന്ദില്ലൂരിലു് പെണ്ണുണ്ടോ - നെങ്ങടെ
നന്ദില്ലൂരിലു് പെണ്ണുണ്ടോ

കണ്ണു കൊതിക്കണ ചേലുള്ള പെണ്ണുണ്ടു്
മണ്ണു് മെതിക്കാന്‍ കരുത്തുള്ള പെണ്ണുണ്ടു്
എങ്ങളെയൂരിലെ കണ്ണായ പെണ്ണുണ്ട്
പെണ്‍പണമായിട്ടെന്തുണ്ടു് - കയ്യിലു്
പെണ്‍പണമായിട്ടെന്തുണ്ടു്

കാട്ടുപോത്തിന്റ കരുത്തുള്ള മെയ്യുണ്ടു്
വേട്ടയ്ക്കു് വീറും വിരുതുമുണ്ടു്
കാട്ടുപോത്തിന്റ കരുത്തുള്ള മെയ്യുണ്ടു്
വേട്ടയ്ക്കു് വീറും വിരുതുമുണ്ടു്
തേനുണ്ടു് തിനയുണ്ടു് വെള്ളിവളയുണ്ടു്
തേങ്കരള്‍ തിങ്ങും കിനാവുമുണ്ടു്

കാട്ടുപോത്തിന്റെ കരുത്തുള്ള മാടനു്
കൂട്ടിനു പൊന്നണി പെണ്ണുണ്ടു്
കാട്ടുപോത്തിന്റെ കരുത്തുള്ള മാടനു്
കൂട്ടിനു പൊന്നണി പെണ്ണുണ്ടു്
പെണ്‍പണം തന്നു് കുരിക്കളേ വന്ദിച്ചു്
പെണ്ണിനെ കൊണ്ടുപോ പൂമാരാ

ഏഴുമലകള്‍ക്കുമപ്പുറത്ത് നിന്നു്
എഴുന്നള്ളി നിന്‍ മണിമാരന്‍ - ഇന്നു്
എഴുന്നള്ളി നിന്‍ മണിമാരന്‍
ഏഴുമലകള്‍ക്കുമപ്പുറത്ത് നിന്നു്
എഴുന്നള്ളി നിന്‍ മണിമാരന്‍ - ഇന്നു്
എഴുന്നള്ളി നിന്‍ മണിമാരന്‍

മാരനെയേല്‍ക്കാന്‍ പെരുമ്പറ കൊട്ടണ
കരളുമായു് കാത്തു നിന്നു - പെണ്ണു്
കരളുമായു് കാത്തു നിന്നു
മാരനെയേല്‍ക്കാന്‍ പെരുമ്പറ കൊട്ടണ
കരളുമായു് കാത്തു നിന്നു - പെണ്ണു്
കരളുമായു് കാത്തു നിന്നു

കരളറയിലവനെ കുടിയിരുത്താനിമ-
കതകു തുറന്നിടുന്നു - കണ്ണു്
കതകു തുറന്നിടുന്നു
കരിവണ്ടിനു കവരുവാന്‍ കരുതിയ തേനുമായു്
വിരിയുന്ന പൂവു് പോലെ - ചുണ്ടു്
വിരിയുന്ന പൂവു് പോലെ

മാരനുറങ്ങാനൊരുക്കിയ മെത്തയില്‍
താമരമൊട്ടുണ്ടു് - രണ്ടു്
താമരമൊട്ടുണ്ടു്

മാരനുറങ്ങാനൊരുക്കിയ മെത്തയില്‍
താമരമൊട്ടുണ്ടു് - രണ്ടു്
താമരമൊട്ടുണ്ടു്

വെട്ടും കിളയും ചെല്ലാത്ത കന്നിമണ്ണു്
പൊട്ടിത്തരിക്കണല്ലോ - മേടു്
പൊട്ടിത്തരിക്കണല്ലോ

വെട്ടും കിളയും ചെല്ലാത്ത കന്നിമണ്ണു്
പൊട്ടിത്തരിക്കണല്ലോ - മേടു്
പൊട്ടിത്തരിക്കണല്ലോ

പുതുമണിമാര നീ പണിതു് വിളയിക്കു്
വിളവൊരു നൂറു മേനി - മാരാ
വിളവൊരു നൂറു മേനി - മാരാ

വിളവൊരു നൂറു മേനി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannu Kothikkana Chelulla

Additional Info

Year: 
1976

അനുബന്ധവർത്തമാനം