കാമിനീ സ്വപ്നദായിനീ

കാമിനീ സ്വപ്നദായിനീ
രാഗിണീ അനുരൂപിണീ
ലലലാലാലലാ...
കാമിനീ സ്വപ്നദായിനീ
രാഗിണീ അനുരൂപിണീ
മണ്ണിൽ വന്ന മതിലേഖ നീ
എന്നിൽ പെയ്യും മധുഹാരിണീ
കവിളിലെ അരുണിമ ചൊടികളി-
ലണിയുവാനണയുന്നു ഞാൻ
അണയുന്നൂ

ചേലെഴും സ്വപ്നമായ്
മുന്നിൽ നീ നില്ക്കവേ
ലലലാലാലലാ...
ചേലെഴും സ്വപ്നമായ്
മുന്നിൽ നീ നില്ക്കവേ
ചുംബനത്തിൽ പൊതിയാൻ
സ്പന്ദനങ്ങളറിയാൻ
*പകരാൻ ഞാൻ കൊതിക്കും സമയം
മാറിൽ വർണ്ണപ്പൊട്ടു തൊട്ടു
നിന്റെ നാണം മാറ്റിടട്ടേ ഞാൻ
കാമിനീ സ്വപ്നദായിനീ
രാഗിണീ അനുരൂപിണീ

ചേലെഴും പുഷ്പമായ്
ലജ്ജയിൽ മുങ്ങവേ
ലലലാലാലലാ...
ചേലെഴും പുഷ്പമായ്
ലജ്ജയിൽ മുങ്ങവേ
വാരി നിന്നെ അണിയാൻ
മാരമന്ത്രമുണർത്താൻ
മാറിൽ നിന്നെ പടർത്താൻ
മേനിയാകെ പൊതിയാൻ
കള്ളിപെണ്ണേ നിന്നെ എന്റെ സ്വന്തമാക്കും ഞാൻ

കാമിനീ സ്വപ്നദായിനീ
രാഗിണീ അനുരൂപിണീ
മണ്ണിൽ വന്ന മതിലേഖ നീ
എന്നിൽ പെയ്യും മധുഹാരിണീ
കവിളിലെ അരുണിമ ചൊടികളി-
ലണിയുവാനണയുന്നു ഞാൻ
അണയുന്നൂ..
കാമിനീ സ്വപ്നദായിനീ
രാഗിണീ അനുരൂപിണീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamini swapnadayini

Additional Info

Year: 
1990

അനുബന്ധവർത്തമാനം