അമ്മേ അമ്മേ

 

അമ്മേ അമ്മേ ഭാരതമേ
അമ്മേ ഭാരതമേ
പ്രപഞ്ചമിരുളിലുറങ്ങിയ നാളൊരു
പ്രഭാതമായി വിടർന്നു നീ
പുണ്യഭൂമി പുണ്യഭൂമി
പർണ്ണശാലകൾ മന്ത്രമോതിയ
ധന്യധന്യഭൂമി
(അമ്മേ...)

നിൻ മുടിയാകും ഹിമശിഖരത്തിൽ
താരാഹാരങ്ങൾ
നിൻ മടിയാകും താമരയിലയിൽ
രാജഹംസങ്ങൾ
നിൻ കഴൽ തഴുകി തഴുകി പാടാൻ
സാഗരകന്യകമാർ
നിൻ മുന്നിൽ യുഗസംസ്കാരങ്ങൾ
പൂജാപുഷ്പങ്ങൾ
(അമ്മേ...)

നിൻ തിരുമിഴികൾ സ്വപ്നം കാണ്മത്
ശാന്തി വിശ്വശാന്തി
നിൻ തിരു ഗോപുരവാതിലിലെന്നാൽ
അക്രമസന്നാഹം
ശക്തി തരൂ ശക്തി തരൂ
ശത്രുവോടേൽക്കാൻ
ശത്രുവെ വെല്ലാൻ
മക്കൾക്കനന്ത ശക്തി തരൂ
(അമ്മേ....)

കുന്നലനാടിൻ പുത്തരിയങ്ക
പാട്ടിലുണർന്നവർ ഞങ്ങൾ
കാശ്മീരത്തിൻ കുങ്കുമത്താൽ
വീരതിലകമണിഞ്ഞോർ
പഞ്ചനദത്തിൻ പാഞ്ചജന്യം
നെഞ്ചിലിടിപ്പിലുണർന്നോർ
ദ്രാവിഡയുത്കല വംഗങ്ങൾ തൻ
വീരഗാഥകൾ നമ്മൾ
അജയ്യശക്തികളജയ്യശക്തികൾ
അജയശക്തികൾ നമ്മൾ
അജയ്യശക്തികൾ നമ്മൾ
(അമ്മേ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Amme amme

Additional Info

അനുബന്ധവർത്തമാനം