അമ്മയെക്കണ്ടെന്റെ സങ്കടമോതിടാന്‍

അമ്മയെക്കണ്ടെന്റെ സങ്കടമോതിടാന്‍
അങ്ങാടിപ്പുറത്തു ഞാന്‍ വന്നു
നീറും മനസ്സിന് കുളിരേകുമമ്മേ
തിരുമാന്ധാംകുന്നാളുമമ്മേ...
ശ്രീ തിരുമാന്ധാംകുന്നാളുമമ്മേ...
(അമ്മയെ)

വള്ളുവനാടിന്റെ വെള്ളിനക്ഷത്രമേ
വല്ലതും തൃക്കാഴ്‌ച വെച്ചിടുവാന്‍ (2)
ഉള്ളതെന്നുള്ളിന്റെ ഉള്ളിലൊളിപ്പിച്ച
പൊള്ളിടും മാമയപാത്രമല്ലോ
ഏറ്റതുവാങ്ങാന്‍ നീ മാത്രമല്ലോ (2)
(അമ്മയെ)

ഋതുപുഷ്‌പങ്ങളാല്‍ പൂജിച്ചു യുഗവര്യര്‍
സ്‌തുതി പാടി നിന്നൊരീ തിരുനടയില്‍ (2)
കരുണതന്‍ കല്ലോലമാലകളിളകും നിന്‍
തിരുമിഴി നോക്കി ഞാന്‍ നിന്നിടുന്നു
ഒരു ഞൊടി ഞാനെല്ലാം മറന്നിടുന്നു (2)
(അമ്മയെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammaye kandente sankatamothidan

Additional Info

അനുബന്ധവർത്തമാനം