കരഞ്ഞുകൊണ്ടേ ജനിയ്ക്കുന്നു

കരഞ്ഞുകൊണ്ടേ ജനിയ്ക്കുന്നു നാം....
കരയിച്ചുകൊണ്ടേ മരിയ്ക്കുന്നൂ.....
വിടർന്നാൽ കൊഴിയാത്ത വസന്തമുണ്ടോ....മണ്ണിൽ
നിറഞ്ഞാലൊഴിയാത്ത ചഷകമുണ്ടോ....

ദേഹികളണിയും ദേഹങ്ങളെരിയും
ആ ഭസ്മം ഗംഗയിൽ അലിയും..
എന്തെന്തു മോഹ ചിതാഭസ്മധൂളികൾ
ഇന്നോളം ഗംഗയിലൊഴുകി...
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ ഗംഗാജലം....
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ ഗംഗാജലം....
അനുജത്തീ... ആശ്വസിയ്ക്കൂ......
അനുജത്തീ... ആശ്വസിയ്ക്കൂ......

(കരഞ്ഞുകൊണ്ടേ)

മുകരുന്ന മലരിൻ സൌരഭ്യം അകലും
ആ ഗന്ധം ഓർമ്മയായ് തീരും...
എത്രപേർ തൻ ചുടുനിശ്വാസക്കാറ്റുകൾ
ഇന്നോളം ആ വാനിൽ നിറഞ്ഞു...
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ അനന്തനീലം..
ആർക്കു സ്വന്തം ആർക്കു സ്വന്തം
ആ അനന്തനീലം..
അനുജത്തീ... ആശ്വസിയ്ക്കൂ......
അനുജത്തീ... ആശ്വസിയ്ക്കൂ......

(കരഞ്ഞുകൊണ്ടേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Karanju Konde

Additional Info

അനുബന്ധവർത്തമാനം