പാമരം പളുങ്കു കൊണ്ട്

പാമരം പളുങ്ക്‌ കൊണ്ട്‌
പന്നകം കരിമ്പ്‌ കൊണ്ട്‌
പഞ്ചമിയുടെ തോണിയിലെ
പങ്കായം പൊന്ന്‌ കൊണ്ട്‌ (പാമരം..)
പാമരം പളുങ്ക്‌ കൊണ്ട്‌

കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ
കുളിരായ കുളിരെല്ലാം തോണിയിലേറ്റി
കളമുണ്ടും തോളിലിട്ട് കനവെല്ലാം കണ്ണിലിട്ട്
കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി - വാ
ഇതിലേ വാ തോണി ഇതിലേ വാ
(പാമരം..)

ഏഴാം കടൽക്കരേ - യക്ഷിക്കടൽക്കരേ
ഇളനീരും പനിനീരും കൊണ്ടെയിറക്കീ 
അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി
മാലയിട്ട കണ്ണനെ മടിയിലിരുത്തി - വാ
ഇതിലേ വാ തോണി ഇതിലേ വാ
(പാമരം‌..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Paamaram Palunku

Additional Info

അനുബന്ധവർത്തമാനം